'സൈക്കിള്‍ പോലും ഉപയോഗിക്കാനറിയില്ല'; ആദിവാസി യുവാവിനെ കാര്‍ മോഷണക്കേസില്‍ കുടുക്കിയതായി പരാതി
Kerala News
'സൈക്കിള്‍ പോലും ഉപയോഗിക്കാനറിയില്ല'; ആദിവാസി യുവാവിനെ കാര്‍ മോഷണക്കേസില്‍ കുടുക്കിയതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th November 2021, 5:49 pm

സുല്‍ത്താന്‍ ബത്തേരി: ആദിവാസി യുവാവിനെ കള്ളകേസില്‍ കുടുക്കിയെന്ന് പരാതി. മീനങ്ങാടി അത്തികടവ് പണിയ കോളനിയിലെ ദീപുവിനെയാണ് കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ബത്തേരി ടൗണില്‍ നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ദീപു അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. എല്ലാ തെളിവുകളോടെയുമാണ് ദീപുവിനെ അറസ്റ്റ് ചെയ്തതെന്നും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും സുല്‍ത്താന്‍ ബത്തേരി പൊലീസ് അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം നാലിനാണ് മീനങ്ങാടി അത്തികടവ് പണിയ കോളനിയിലെ 22 കാരന്‍ ദീപുവിനെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, കൂലിവേലകള്‍ ചെയ്യുന്ന ദീപുവിന് സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ലെന്നും പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണ കേസുകളിലും ദീപുവിനെ പ്രതിയാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ആക്ഷേുപമുണ്ട്.

സുല്‍ത്താന്‍ ബത്തേരി പൊലീസിനെതിരെ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മാനന്തവാടി ജില്ല ജയിലില്‍ 14 ദിവസത്തേക്ക് റിമാന്‍ഡിലായ ദീപുവിനെ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ദീപുവിന്റെ കുടുംബം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Complaint that a tribal youth was caught in a forgery case