എഡിറ്റര്‍
എഡിറ്റര്‍
ലോകസഭാ ഉപതെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചു; കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ സ്വകാര്യ അന്യായം
എഡിറ്റര്‍
Sunday 22nd October 2017 2:58pm

 

മലപ്പുറം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചതായി പരാതി. തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച ഇരിട്ടി സ്വദേശി എ.കെ ഷാജിയാണ് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.


Also Read: മെര്‍സല്‍ വിവാദത്തില്‍ രാഹുല്‍ ഇൗശ്വറിനെ പൊളിച്ച് ജി.എസ് പ്രദീപിന്റെ ഗ്രാന്റ് അരങ്ങേറ്റം; മാങ്ങയുടെ പുഴുക്കുത്ത് പറയുമ്പോള്‍ അയലത്തെ ചക്കയെകുറിച്ച് പറയുന്നവരാണ് ഫാഷിസ്റ്റുകള്‍


എം.പിയായിരുന്നു ഇ അഹമ്മദിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് വന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍ നിന്ന് 1,71,038 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ വരണാധികാരിക്ക് കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പലവിവരങ്ങളും മറച്ചുവെച്ചിരുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

നിര്‍ബന്ധമായി പൂരിപ്പിക്കേണ്ട പല കോളങ്ങളും കുഞ്ഞാലിക്കുട്ടി പൂര്‍ത്തികരിച്ചിട്ടില്ലെന്നും മൂവാറ്റുപുഴ കോടതിയിലുള്ള വിജിലന്‍സ് കേസിന്റെ പൂര്‍ണ്ണരൂപം സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ലെന്നുമാണ് ഷാജിയുടെ പരാതി. ഭാര്യയുടെ പേരില്‍ കോഴിക്കോട്ടുള്ള സ്വത്തുക്കളുടെ വിവരങ്ങളും സത്യവാങ്മൂലത്തില്‍ ഇല്ലെന്നും പരാതിയില്‍ പറയുന്നു.


Dont Miss: ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ മുസ്‌ലീം കുടുംബത്തിന് മഹല്ലിന്റെ ഊരുവിലക്ക്; വിലക്ക് മറികടന്ന് വിവാഹത്തില്‍ പങ്കെടുത്തത് നൂറുകണക്കിനാളുകള്‍


വേങ്ങര എം.എല്‍.എയായിരുന്ന കുഞ്ഞാലിക്കുട്ടി എം.പിയായതിനെത്തുടര്‍ന്ന് ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിടെയാണ് നടന്നിരുന്നത്. ലോകസഭാ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറഞ്ഞിരുന്നു.

Advertisement