എഡിറ്റര്‍
എഡിറ്റര്‍
തന്റെ സഹോദരനെതിരെ കേസെടുക്കാന്‍ എങ്ങനെ ധൈര്യം വന്നു; ഹൈക്കോടതി ജഡ്ജി ചേമ്പറില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സി.ഐയുടെ പരാതി
എഡിറ്റര്‍
Friday 1st September 2017 2:58pm

കൊച്ചി: സഹോദരനെതിരെ കേസെടുത്ത പൊലീസുകാരനെ ചേമ്പറില്‍ വിളിച്ച് വരുത്തി ജഡ്ജി ഭീഷണിപ്പെടുത്തിയതായി പരാതി. ഹൈക്കോടതി ജഡ്ജി പി.ഡി രാജനെതിരെ മാവേലിക്കര സി.ഐ പി.ശ്രീകുമാറാണ് പരാതി നല്‍കിയത്.

ബന്ധുവിനെ കേസില്‍ നിന്ന് ഒഴിവാക്കാനാണ് ജഡ്ജി പി.ഡി രാജന്‍ തന്നെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതെന്നാണ് സി.ഐ ശ്രീകുമാറിന്റെ ആരോപണം.


Dont Miss ഗുര്‍മീത് റാം റഹീമിന്റെ ഫോട്ടോകള്‍ ഓടയില്‍ വലിച്ചെറിഞ്ഞ് അനുയായികള്‍; പ്രതിഷേധം ജന്മനാട്ടില്‍


തന്റെ സഹാദരനെതിരെ കേസെടുക്കാന്‍ എങ്ങനെ ധൈര്യം വന്നെന്നായിരുന്നു ജഡ്ജിയുടെ ചോദ്യം. വിജിലന്‍സ് അന്വേഷണം നടത്തി നശിപ്പിച്ചുകളയുമെന്നും ജഡ്ജി രാജന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ഐ.ജി നേരിട്ടെത്തിയാണ് കോടതിയില്‍ നിന്ന് തന്നെ വിളിച്ചുകൊണ്ടുപോയതെന്നും ശ്രീകുമാര്‍ പറയുന്നു.

അതേസമയം വിഷയത്തില്‍ മേലുദ്യോഗസ്ഥര്‍ക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടാണ്ടായില്ലെന്നും സി.ഐ ശ്രീകുമാര്‍ പറയുന്നു.

ഹൈക്കോടതി രജിസ്ട്രാറിനും ചീഫ് ജസ്റ്റിസിനും സുപ്രീം കോടതിക്കുമായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ പരാതിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നാണ് സി.ഐ ശ്രീകുമാര്‍ പറയുന്നത്.

Advertisement