വിക്കിപീഡിയയില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും
TechD
വിക്കിപീഡിയയില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും
ന്യൂസ് ഡെസ്‌ക്
Wednesday, 1st June 2011, 1:45 pm

കണ്ണൂര്‍:കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മലയാളംപതിപ്പ് ഇനി വിക്കിപീഡിയയിലൂടെ ലോകത്തിനുമുന്നിലേക്ക്. മാനിഫെസ്റ്റോയുടെ മലയാളം പരിഭാഷ വിക്കിപീഡിയയിലേക്ക് പകര്‍ത്തുന്നത് അന്തിമഘട്ടത്തിലാണ്.

വിക്കി ഗ്രന്ഥശാല എന്ന് ടൈപ്പ് ചെയ്ത് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയില്‍ പ്രവേശിച്ചാല്‍ വായിക്കാനും പകര്‍പ്പെടുക്കാനും വിവരങ്ങള്‍ ഉള്‍പ്പെടുത്താനുമാവും. സ്വതന്ത്രമായി വിവരങ്ങള്‍ ചേര്‍ക്കാനും തിരുത്താനുംകഴിയുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ അനുബന്ധ സ്വതന്ത്രപുസ്തകശേഖരമാണ് വിക്കിഗ്രന്ഥശാല.

ഈ മാസം 11 ന് കണ്ണൂര്‍ ജില്ലാ ലൈബ്രറി ഹാളില്‍ നടക്കുന്ന വിക്കിപീഡിയാ പ്രവര്‍ത്തകസംഗമത്തില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അടക്കമുള്ള സ്വതന്ത്രഗ്രന്ഥങ്ങളുടെ സി.ഡി പ്രകാശനം ചെയ്യും. പകര്‍പ്പവകാശമില്ലാത്ത നിരവധി കൃതികള്‍ വിക്കിഗ്രന്ഥശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട.

2002 ഡിസംബര്‍ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പില്‍ ഇരുപതിനായിരത്തോളം മലയാളലേഖനങ്ങളാണ് ഇപ്പോഴുള്ളത്.