മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി
Economic Reservation
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 12:06 pm

തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി. മൂന്നുമാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിനായി പുതിയ വിജ്ഞാപനമിറക്കാനും തീരുമാനമായി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ALSO READ: പ്രളയബാധിതമേഖലകളില്‍ കാര്‍ഷിക വായ്പകളുടെ പലിശ സര്‍ക്കാര്‍ നല്‍കും; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും തീരുമാനം

കെ.എ.എസില്‍ രണ്ട് സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കും.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 3 ലക്ഷം വരെയുള്ള വായ്പ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പരിഗണിക്കും. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

കാര്‍ഷിക കടാശ്വാസ വായ്പയുടെ മൊറട്ടോറിയം പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്തി.

ALSO READ: പാകിസ്ഥാനും സി.പി.ഐ.എമ്മിനും ഒരു നയം: വി.എം സുധീരന്‍

പ്രളയബാധിതമേഖലകളില്‍ കാര്‍ഷിക വായ്പകളുടെ പലിശ സര്‍ക്കാര്‍ വഹിക്കും. പ്രളയ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്കില്‍ നിന്ന് വായ്പ വാങ്ങാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.

ഈ വര്‍ഷം ഡിസംബര്‍ 31 വരെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

WATCH THIS VIDEO: