എഡിറ്റര്‍
എഡിറ്റര്‍
വയര്‍ലെസ് ചാര്‍ജ്ജറുകളുടെ മുഖം മാറുന്നു
എഡിറ്റര്‍
Thursday 22nd March 2012 12:00pm

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാവുന്ന വയര്‍ലെസ് ചാര്‍ജ്ജറുകള്‍ ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ വയര്‍ലെസ് ചാര്‍ജ്ജറുകളുടെ പുതിയ തലമുറ വരികയാണ്. വയര്‍ലെസ് ചാര്‍ജ്ജറില്‍ ഘടിപ്പിക്കാതെ തന്നെ ഉപകരണങ്ങള്‍ നാലോ അഞ്ചോ അടി ദൂരത്തു വെച്ച് ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതു തലമുറ ചാര്‍ജ്ജറുകള്‍.

അമേരിക്കയിലെ വൈട്രിസിറ്റി കോര്‍പ്പറേഷനാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മൊബൈലും ടാബ്‌ലറ്റുമെല്ലാം വൈട്രിസിറ്റി ചാര്‍ജ്ജര്‍ മുഖേനെ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും.

പുതിയ ചാര്‍ജ്ജറില്‍ ഒരു ബേസ് സ്റ്റേഷന്‍ ഉണ്ടായിരിക്കും. ഈ സ്റ്റേഷന്‍ പവര്‍ പ്ലഗില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. ബേസ് സ്‌റ്റേഷന്‍ പുറത്തു വിടുന്ന കാന്തിക മണ്ഡലം, ചാര്‍ജ് ചെയ്യേണ്ട ഉപകരണത്തിലെ കാന്തികച്ചുരുളുകള്‍ പിടിച്ചെടുത്താണ് വൈദ്യുതി കൈമാറ്റം നടക്കുന്നത്. ഇന്‍ഡന്‍ഷന്‍ കുക്കറിലെ മാഗ്‌നറ്റിക് ഇന്‍ഡന്‍ഷന്‍ സാങ്കേതിക വിദ്യ പോലോത്ത ഒന്നാണ് ഈ ഉപകരണത്തില്‍ ഉപയോഗിക്കുന്നത്.

Malayalam news

Kerala news in English

Advertisement