ഹൃദയാഘാതം; കന്നഡ ഹാസ്യതാരം ഷൂട്ടിങ്ങിനിടെ മരിച്ചു
Indian Cinema
ഹൃദയാഘാതം; കന്നഡ ഹാസ്യതാരം ഷൂട്ടിങ്ങിനിടെ മരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th September 2020, 4:18 pm

ബെംഗളൂരു: കന്നഡ സിനിമാ താരം സുധാകര്‍ മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഷുഗര്‍ലെസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്.

ഷൂട്ടിങ്ങിനിടെ മേക്കപ്പ് റൂമിയിലേക്ക് പോയ ഇദ്ദേഹം അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സുധാകറിന് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായതിനെ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും ഷൂട്ടിങ്ങില്‍ സജീവമായത്. സംവിധായകന്‍ കെ.എം ശശിധരന്റെ ആദ്യസിനിമയാണ് ഷുഗര്‍ലെസ്.

വാസ്തു പ്രകാര, അയ്യോ രാമ, ടോപ്പി വാല തുടങ്ങി 200 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Content Highlight: Comedian Rockline Sudhakar no more; succumbs to cardiac arrest on film set