എഡിറ്റര്‍
എഡിറ്റര്‍
വര്‍ണവസ്ത്ര വൈവിധ്യം
എഡിറ്റര്‍
Monday 4th March 2013 2:12pm

നിറങ്ങളോട് ഇഷ്ടമില്ലാത്തവര്‍ ഇല്ല. കടുത്ത നിറങ്ങളും ഇളം നിറങ്ങളും ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എങ്കിലും പലപ്പോഴും ഡിസൈനര്‍മാരുടെ കണ്ണുകള്‍ കടുത്ത നിറങ്ങള്‍ക്ക് പിന്നാലെയായിരിക്കും.

ഒരേനിറത്തിലുള്ള വസ്ത്രങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ഇടംനേടിക്കൊണ്ടിരിക്കുന്നത്. അടിമുതല്‍ മുടി വരെ കറുപ്പ് വര്‍ണ്ണത്തില്‍ തിളങ്ങുന്ന വസ്ത്രമായിരിക്കും ചിലരുടെ ഇഷ്ടം. ഫാഷന്‍ ഡിസൈനര്‍മാര്‍ അത്തരത്തില്‍ വസ്ത്രം ഒരുക്കി നല്‍കുകയും ചെയ്യും.

Ads By Google

എന്നാല്‍ കറുപ്പ് നിറത്തില്‍ മാത്രമല്ല എല്ലാനിറത്തിലുമുള്ള വേഷങ്ങള്‍ ഒറ്റനിറത്തില്‍ വിപണിയില്‍ വരുന്നുണ്ട്. ശരീരത്തിന്റെ വടിവിനും ഭംഗിക്കുമനുസരിച്ച് വസ്ത്രം ഡിസൈന്‍ ചെയ്യുന്നതിലാണ് പിന്നെ ശ്രദ്ധിക്കേണ്ടത്.

മെലിഞ്ഞ ശരീരപ്രകൃതിയും ഉയരവും തോന്നിക്കാന്‍ പുതിയ ഡിസെനര്‍മാര്‍ അഴകേറുന്ന ഏക വര്‍ണ്ണത്തിലാണ് ഇപ്പോള്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്.

ഒരേയൊരു നിറത്തിലുള്ള വസ്ത്രമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കാല്‍ മുതല്‍ ശിരസ് വരെ ധരിക്കുന്ന എല്ലാ വസ്ത്രങ്ങളും ഏതെങ്കിലും ഒരു നിറത്തിലുള്ളത് എന്നാണ്.

അതുകൊണ്ട് രണ്ട് പ്രയോജനങ്ങളാണുള്ളത്. ഒന്ന് നിറം എപ്പോഴും ആകര്‍ഷിക്കപ്പെടുമെന്നതും ഉയരക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുമെന്നതുമാണ്.

വസ്ത്രങ്ങളഉടെ നിറം പോലെ തന്നെ പ്രധാനമാണ് അവയുടെ ഇഴയടുപ്പവും അവ നെയ്യുന്ന രീതിയുമൊക്കെ. പട്ടുവസ്ത്രങ്ങള്‍ക്കും വെല്‍വെറ്റുകൊണ്ടുള്ള തുണികള്‍ക്കുമെല്ലാം ഇത് വളരെ പ്രധാനമാണ്.

മെലിഞ്ഞ ശരീരപ്രകൃതി തോന്നിപ്പിക്കുക മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇരുണ്ട കറുപ്പുനിറവും നേവി ബ്ലൂവും കടുംപച്ചയും ചാര്‍ക്കോള്‍ ഗ്രേയുമെല്ലാം തിരഞ്ഞെടുക്കാം.

Advertisement