എഡിറ്റര്‍
എഡിറ്റര്‍
കളേഴ്‌സ് ഓഫ് സൗദി അറേബ്യ ഫോറത്തിന് റിയാദില്‍ തുടക്കമായി
എഡിറ്റര്‍
Monday 14th December 2015 12:54pm

coloursറിയാദ്: സൗദി വിനോദസഞ്ചാര വികസന പദ്ധതിയായ ‘സൗദി കളേഴ്‌സ് ഫോറത്തിന് റിയാദില്‍ തുടക്കായി.

നാലാമത് രാജ്യാന്തര പ്രദര്‍ശനം പ്രസിഡന്റ് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍  ഉദ്ഘാടനം ചെയ്തു.

സൗദിയിലെ ഏറ്റവും വലിയ പ്രദര്‍ശനമായ കളേഴ്‌സ് ഓഫ് സൗദി ഫോറത്തില്‍  ഫോട്ടോഗ്രാഫിക്കും ഷോട്ട്ഫിലിമിനും പ്രത്യേക പ്രാധാന്യം തന്നെയാണ് നല്‍കിയിരിക്കുന്നത്.

സൗദി സാംസ്‌കാരിക, വാര്‍ത്തവിതരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് എസ്.സി.ടി.എന്‍.എച്ച് മേള സംഘടിപ്പിക്കുന്നത്.

റിയാദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ച പ്രദര്‍ശനം ഡിസംബര്‍ 19 വരെ നീളും. വിനോദ സഞ്ചാര വികസന രംഗത്ത് വന്‍മാറ്റത്തിന്റെ ചുവടുവെപ്പിനാണ് കളേഴ്‌സ് ഓഫ് സൗദി ഫോറം സാക്ഷ്യംവഹിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു.

ഫോട്ടോഗ്രാഫി, ഷോട്ട് ഫിലിം വിഭാഗത്തില്‍ മത്സരിച്ച് വിജയിച്ചവര്‍ക്കായുള്ള അവാര്‍ഡുകള്‍ പ്രിന്‍സ് സുല്‍ത്താന്‍ നല്‍കി.

Advertisement