എഡിറ്റര്‍
എഡിറ്റര്‍
ലോകകപ്പ് യോഗ്യതാ മത്സരം: അര്‍ജന്റീനയെ തളച്ച് കൊളംബിയക്ക് മുന്നേറ്റം
എഡിറ്റര്‍
Saturday 8th June 2013 11:47am

arjentina-vs-colombia

ബ്രൂണസ് അയേഴ്‌സ്:  ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീനയെ കൊളംബിയ സമനിലയില്‍ തളച്ചു. ആവേശം നിറഞ്ഞ മത്സരത്തില്‍ ഗോണ്‍ രഹിത സമനിലയോടെയാണ് കൊളംബിയ അര്‍ജന്റീനയെ മെരുക്കിയത്.
Ads By Google

സൂപ്പര്‍ താരം ലയണല്‍ മെസ്സി നിറംമങ്ങിയ മത്സരത്തില്‍ അര്‍ജന്റീനക്ക് കളിയില്‍ വ്യക്തമായ ആധിപത്യം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ അടുത്തിടെ നടന്ന ക്ലബ്ബ് മത്സരങ്ങളിലെല്ലാം മെസ്സി മികച്ച ഫോമിലായിരുന്നു. ക്ലബ്ബിന് വേണ്ടി കളിക്കുമ്പോള്‍ മെസ്സി ഫോം കണ്ടെത്തുകയും, രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ തീര്‍ത്തും നിറം മങ്ങുന്നതും ഇതോടെ വീണ്ടും ചര്‍ച്ചാ വിഷയമായി.

എന്നാല്‍ കളിയുടെ തുടക്കം മുതല്‍ക്ക് തന്നെ എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ കൊളംബിയക്ക് സാധിച്ചിരുന്നു. പ്രതിരോധ നിരയാണ് അര്‍ജന്റീനന് ഗോളവസരങ്ങളെ വേണ്ട രീതിയില്‍ ചെറുത്ത് തോല്‍പ്പിച്ചത്.

മത്സരത്തില്‍ സമനില പാലിച്ചതോടെ ലോകകപ്പ് പ്രവേശനത്തില്‍ അര്‍ജന്റീനക്ക് സമ്മര്‍ദ്ദമേറി. രണ്ട് പേയിന്റുകള്‍ കൂടി നേടിയാലേ അര്‍ജന്റീനക്ക് ലോകകപ്പില്‍ കളിക്കാനാവൂ.

കളിയുടെ ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളാണ് ഇരു ടീമുകള്‍ക്കും ലഭിച്ചത്. എന്നാല്‍ അവസരങ്ങള്‍ ഗോളാക്കുന്നതില്‍ ഇരുടീമും പരാജയപ്പെടുകയായിരുന്നു.

വരാനിരിക്കുന്ന മത്സരങ്ങളിലും തിളങ്ങാന്‍ സൂപ്പര്‍ താരം മെസ്സിക്ക് സാധിക്കാതെ വരികയാണെങ്കില്‍, തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കുന്ന കാര്യത്തില്‍ മെസ്സിക്ക് മേല്‍ വന്‍ സമ്മര്‍ദമേറാനിടയുണ്ട്

Advertisement