കയര്‍ കേരള 2019: കലയുടേയും കയറിന്റേയും സംഗമക്കാഴ്ചയൊരുക്കി കയര്‍ ഇന്‍സ്റ്റലേഷന്‍
kERALA NEWS
കയര്‍ കേരള 2019: കലയുടേയും കയറിന്റേയും സംഗമക്കാഴ്ചയൊരുക്കി കയര്‍ ഇന്‍സ്റ്റലേഷന്‍
ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2019, 7:33 pm

ആലപ്പുഴ: കയര്‍ കേരള 2019ന്റെ ഭാഗമായി കലയുടേയും കയറിന്റേയും സംഗമക്കാഴ്ചയൊരുക്കി ആലപ്പുഴ നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഇന്‍സ്റ്റലേഷനുകള്‍ സ്ഥാപിച്ചു.

ആലപ്പുഴ ബീച്ച്, കെ.എസ്.ആര്‍.ടി.സി -പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍, ശവക്കോട്ടപ്പാലം, ഇ.എം.എസ് സ്റ്റേഡിയം, കൊമ്മാടി എന്നിവിടങ്ങളിലായി 15 ഇന്‍സ്റ്റലേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

ബീച്ച് സൈഡില്‍ ഏഴും ഇ.എം.എസ് സ്റ്റേഡിയത്തില്‍ മൂന്നും ബാക്കിയിടങ്ങളില്‍ ഓരോ ശില്‍പ്പങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോണി തോമസാണ് കലാവിന്യാസം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. സ്ഥലങ്ങളെ പൂര്‍ണമായി ഉപയോഗിച്ചുകൊണ്ടുളള സൈറ്റ് യൂട്ടിലൈസ് ആശയമാണ് പ്രദര്‍ശനത്തിന്റെ പ്രത്യേകത.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തിലാദ്യമായാണ് തൊണ്ട്, ചകിരി, ചിരട്ട, ഓല, ചകിരിച്ചോറ്, കൊതുമ്പ്, കയര്‍, തടുക്ക്, കയര്‍പായ, തെങ്ങിന്‍ തടി തുടങ്ങിയവ ഉപയോഗിച്ച് ഇത്തരത്തില്‍ ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രദര്‍ശനത്തിലെ ഏക സ്ത്രീ സാന്നിധ്യമായ ലീനരാജ് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന ആലപ്പുഴയുടെ ചരിത്രം ഫോട്ടോകളിലൂടെ വ്യക്തമാക്കുന്ന ഇന്‍സ്റ്റലേഷന്‍ പ്രദര്‍നത്തിന്റെ പ്രത്യേകതയാണ്.