മമത ബാനര്‍ജി എത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ അഭിഷേക് ബാനര്‍ജിയുടെ വീട്ടിലെത്തി സി.ബി.ഐ
national news
മമത ബാനര്‍ജി എത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ അഭിഷേക് ബാനര്‍ജിയുടെ വീട്ടിലെത്തി സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 12:29 pm

കൊല്‍ക്കത്ത: കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ സി.ബി.ഐ എത്തി.

അഭിഷേകിന്റെ ഭാര്യ രുചിറ ബാനര്‍ജിയെ ചോദ്യം ചെയ്യാനാണ് സി.ബി.ഐ എത്തിയത്. മമത ബാനര്‍ജി അഭിഷേകിന്റെ വീട്ടില്‍ എത്തി തിരിച്ചുപോയതിന് തൊട്ടുപിന്നാലെയാണ് സി.ബി.ഐ എത്തിയത്.

കല്‍ക്കരി അഴിമതികേസില്‍ രുചിറ ബാനര്‍ജിക്ക് സി.ബി.ഐ നോട്ടീസ് അയച്ചിരുന്നു.

തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ കാരണമോ അന്വേഷണത്തിന്റെ വിഷയമോ അറിയില്ലെങ്കിലും അന്വേഷണത്തിന് ഹാജരാകുമെന്നായിരുന്നു രുചിറ നോട്ടീസിനോട് പ്രതികരിച്ചത്.

”നിങ്ങളുടെ സൗകര്യപ്രകാരം, നാളെ രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3 നും ഇടയില്‍, അതായത് 2021 ഫെബ്രുവരി 23 ന് നിങ്ങള്‍ക്ക് എന്റെ വസതി സന്ദര്‍ശിക്കാം,” എന്നായിരുന്നു രുചിറ സി.ബി.ഐയെ അറിയിച്ചത്.

സി.ബി.ഐയെക്കൊണ്ട് തങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നാണ് അഭിഷേക് ബാനര്‍ജി നേരത്തെ പ്രതികരിച്ചത്.

 

Content Highlights: Coal Scam: CBI at Abhishek Banerjee’s House After Mamata’s Visit