എഡിറ്റര്‍
എഡിറ്റര്‍
പഴയ ഭാര്യയും പഴയ വിജയവും ആസ്വാദ്യമല്ല; വിവാദ പരാമര്‍ശം നടത്തിയ മന്ത്രി മാപ്പ് പറഞ്ഞു
എഡിറ്റര്‍
Wednesday 3rd October 2012 9:14am

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ കേന്ദ്ര കല്‍ക്കരി മന്ത്രി  ശ്രീപ്രകാശ് ജയ്‌സ്വാള്‍ മാപ്പ്‌ പറഞ്ഞു. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും താന്‍ പറഞ്ഞ രീതിയിലല്ല പലരും അതിനെ വ്യാഖ്യാനിച്ചതെന്നും മന്ത്രി പറഞ്ഞു.

പാക്കിസ്ഥാനെതിരെയുള്ള ട്വന്റി-20 ലോകകപ്പില്‍  ഇന്ത്യയുടെ ഗംഭീരവിജയത്തിന് ഉപമ കണ്ടെത്താന്‍ നടത്തിയ ശ്രമമാണ് ശ്രീപ്രകാശ് ജയ്‌സ്വാളിനെ വിവാദകുരുക്കില്‍പെടുത്തിയത്.

Ads By Google

വിജയങ്ങള്‍ ആസ്വദിക്കണമെങ്കില്‍ അത് എപ്പോഴും പുതിയതായിരിക്കണം. ഇതുപോലെ തന്നെയാണ് ഭാര്യമാരും. കാലം ചെല്ലുന്തോറും രണ്ടിനും പുതുമ നഷ്ടപ്പെടും.

പഴയ ഭാര്യമാര്‍ ഒട്ടും ആസ്വാദ്യമല്ല. അവര്‍ നമുക്ക് സന്തോഷം പകരില്ല. അതുപോലെ തന്നെയാണ് പഴയ വിജയങ്ങളും. പഴയവയെ ആസ്വദിക്കുകയെന്നത് അത്ര സുഖകരമല്ലെന്നും മന്ത്രി പറഞ്ഞു.

സ്വന്തം മണ്ഡലമായ കാണ്‍പൂരില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു ജയ്‌സ്വാളിന്റെ ഈ പ്രസ്താവന. സ്ത്രീകള്‍ക്കെതിരായ ഇത്തരം പരാമര്‍ശകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ ജയ്‌സ്വാളിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിനോടാവശ്യപ്പെടുമെന്നറിയിച്ചു.

വിവാദം കത്തികയറിയതോടെ ജയ്‌സ്വാള്‍ മാപ്പ്‌ പറയാന്‍ തയ്യാറാകുകയായിരുന്നു. തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം നടത്തിയതാണെന്നും അതില്‍ ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നും മന്ത്രി പറഞ്ഞു.

ജെയ്‌സ്വാള്‍ മാപ്പ്‌ പറഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിവാദത്തോട് പ്രതികരിച്ചില്ല. എന്നാല്‍ ജയ്‌സ്വാളിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതായി എ.ഐ.സി.സി വൃത്തങ്ങള്‍ അറിയിച്ചു.

Advertisement