രാമന്തളിയില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ സി.വി ധനരാജിന്റെ ഭാര്യയ്ക്ക് വിജയം
Kerala Local Body Election 2020
രാമന്തളിയില്‍ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ സി.വി ധനരാജിന്റെ ഭാര്യയ്ക്ക് വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th December 2020, 12:51 pm

കണ്ണൂര്‍: രാമന്തളി പഞ്ചായത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സി.വി ധനരാജിന്റെ ഭാര്യ എന്‍.വി സജിനിയ്ക്ക് ജയം. 296 വോട്ടിനാണ് സജിനി ജയിച്ചത്. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ധനരാജിന്റെ ഭാര്യ സജിനി.

കണ്ണൂരിലെ രാമന്തളിയില്‍ 2016 ലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടങ്ങിയ മുഖംമൂടി സംഘം ഡി.വൈ.എഫ്.ഐ മുന്‍ വില്ലേജ് സെക്രട്ടറിയും സി.പി.ഐ.എം പ്രവര്‍ത്തകനുമായ കുന്നരു കാരന്താട്ടെ സി.വി ധനരാജിനെ കൊലപ്പെടുത്തിയത്.

സ്വന്തം വീട്ടുമുറ്റത്ത് വെച്ചായിരുന്നു ധനരാജിനെ അക്രമി സംഘം വെട്ടിവീഴ്ത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ധനരാജ് മരണപ്പെടുകയായിരുന്നു. ധനരാജിന്റെ ഓര്‍മകള്‍ കരുത്താക്കിയായിരുന്നു എന്‍.വി സജിനി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ