എല്‍.ഡി.എഫില്‍ പുനഃസംഘടന ചര്‍ച്ചകള്‍ നടന്നിട്ടില്ല; മന്ത്രിസഭാ പുനഃസംഘടന തള്ളി പിണറായി വിജയന്‍
Kerala News
എല്‍.ഡി.എഫില്‍ പുനഃസംഘടന ചര്‍ച്ചകള്‍ നടന്നിട്ടില്ല; മന്ത്രിസഭാ പുനഃസംഘടന തള്ളി പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th September 2023, 7:06 pm

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫില്‍ പുനഃസംഘടനയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അങ്ങനെയൊരു തീരുമാനം എല്‍.ഡി.എഫ് എടുത്തിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് മാസങ്ങള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫില്‍ പുനഃസംഘടന എന്ന ഒരു വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ ആ തീരുമാനം നടപ്പാക്കാന്‍ കെല്‍പ്പുള്ള മുന്നണിയാണ് എല്‍.ഡി.എഫ്. അത് തക്ക സമയത്ത് ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: CM Pinarayi Vijayan on Media Conference