എഡിറ്റര്‍
എഡിറ്റര്‍
ബംഗളൂരില്‍ മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് പിന്നില്‍ ഉറ്റ സുഹൃത്ത്; കൊന്നത് ശ്വാസം മുട്ടിച്ച്
എഡിറ്റര്‍
Friday 22nd September 2017 5:42pm

ബംഗളൂരു: ബംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ ശരത്തിന്റെ ഉറ്റസുഹൃത്ത് അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 19കാരനായ ശരത്തിനെ കൊലപ്പെടുത്തിയ സ്ഥലം ഇവര്‍ പൊലീസിന് കാണിച്ച് കൊടുത്തതായാണ് വിവരം

ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനും എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ എന്‍. ശരത് (19) ആണ് കൊല്ലപ്പെട്ടത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കു വാട്ട്‌സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു.

,സെപ്തംബര്‍ 12ന് വൈകുന്നേരമാണു ശരത്തിനെ കാണാതായത്. കൂടെ സുഹൃത്തായ വിശാലും ഉണ്ടായിരുന്നു. ഇയാള്‍ അടക്കമുളളവരാണ് ശരത്തിനെ സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. വിശാലും കൂട്ടാളികളും ചേര്‍ന്ന് കയര്‍ കഴുത്തില്‍ കുരുക്കിയാണ് ശരതിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.


Also Read:  ‘പുരാതന ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്നു ദുര്‍ഗ്ഗ, ലക്ഷ്മീ ദേവി ധനകാര്യ മന്ത്രിയും’; വിചിത്രവാദവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു


തന്നെ തട്ടിക്കൊണ്ടുപോയവര്‍ക്ക് 50ലക്ഷം രൂപ നല്‍കണമെന്ന് ശരത് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ വാട്സ്ആപ്പിലൂടെ രണ്ടുദിവസം മുമ്പ് ബന്ധുക്കള്‍ക്കു ലഭിച്ചിരുന്നു. ശരത്തിന്റെ സഹോദരിയുടെ ഫോണിലേയ്ക്കാണ് സന്ദേശം എത്തിയത്. മോചനദ്രവ്യം നല്‍കാത്ത പക്ഷം അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് ശരത്തിന്റെ സഹോദരിയെയയാണെന്നും പോലീസില്‍ അറിയിക്കാന്‍ ശ്രമിക്കരുതെന്നും സന്ദേശത്തിലുണ്ട്.

ശരത്തിന് പിതാവ് പുതിയ ബൈക്ക് വാങ്ങിച്ചു നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ശരത്തിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ശരത്തിനെ രണ്ടുദിവസം മുമ്പാണ് കൊലചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം ബംഗളുരുവിലെ റാമോഹള്ളിയ്ക്കു സമീപം ഉപേക്ഷിച്ച് കൊലയാളികള്‍ കടന്നുകളയുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement