'ക്ലീന്‍ ഗംഗ' ക്യാമ്പയിനിനായി നിരഹാരം അനുഷ്ഠിച്ച ജി.ഡി അഗര്‍വാള്‍ അന്തരിച്ചു
national news
'ക്ലീന്‍ ഗംഗ' ക്യാമ്പയിനിനായി നിരഹാരം അനുഷ്ഠിച്ച ജി.ഡി അഗര്‍വാള്‍ അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 6:19 pm

ന്യൂദല്‍ഹി: സര്‍ക്കാരിനോട് ഗംഗാ നദി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം അനുഷ്ഠിച്ചിരുന്ന ജി.ഡി അഗര്‍വാള്‍ അന്തരിച്ചു. ഋഷികേശിലെ എയിംസില്‍ വച്ചായിരുന്നു അന്ത്യം.

87 വയസ്സുകാരനായ ജി.ഡി അഗര്‍വാള്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍ 22 മുതല്‍ ഇദ്ദേഹം നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു.

Also Read:  പ്രളയക്കെടുതി; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണമെന്ന് ഐക്യരാഷ്ട്രസഭ

വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാണ് കഴിഞ്ഞ 109 ദിവസമായി അദ്ദേഹം ജീവിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് വെള്ളവും ഊപേക്ഷിച്ചതോടെ ആരോഗ്യനില മോശമയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കാണ്‍പൂര്‍ ഐ.ഐ.ടി യിലെ മുന്‍ പ്രൊഫസറായിരുന്നു അഗര്‍വാള്‍. ഇതിന് മുമ്പും പല തവണ ക്ലീന്‍ ഗംഗക്കായി ഇദ്ദേഹം സമരങ്ങള്‍ നടത്തിയിട്ടുണ്ട്.