എഡിറ്റര്‍
എഡിറ്റര്‍
‘അന്‍വറിന് ക്ലീന്‍ ചിറ്റ്’; പരിസ്ഥിതിലോല പ്രദേശത്തല്ല പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെന്ന് ജില്ലാഭരണകൂടം
എഡിറ്റര്‍
Thursday 31st August 2017 7:43pm

 

നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന് ക്ലീന്‍ ചിറ്റ് നല്‍കി കോഴിക്കോട് കളക്ടര്‍. പരിസ്ഥിതിലോല പ്രദേശത്തല്ല പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെന്ന് കളക്ടര്‍ റവന്യൂ മന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ക്ക് നിര്‍മ്മാണത്തില്‍ അനധികൃത കൈയേറ്റമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം പാര്‍ക്ക് നിര്‍മ്മാണത്തില്‍ കൂടരഞ്ഞി പഞ്ചായത്ത് അന്‍വറിന് നോട്ടിസ് അയക്കാന്‍ തീരുമാനിച്ചു.


Also Read: ‘ഞങ്ങള്‍ മുസ്‌ലീങ്ങളെ സഹായിക്കുന്നെന്നായിരുന്നല്ലോ പരാതി’ ഗോരഖ്പൂരില്‍ മരിച്ചത് ഭൂരിപക്ഷവും ‘ഹിന്ദുകുട്ടികളാണെന്ന്’ യോഗി ആദ്യത്യനാഥിനോട് അഖിലേഷ്


നേരത്തെ പാര്‍ക്കിന്റെ ശുചിത്വ സര്‍ട്ടിഫിക്കറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്‍വലിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് ഭരണകൂടം എം.എല്‍.എയ്ക്ക് നോട്ടീസയക്കാന്‍ തീരുമാനിച്ചത്.

നേരത്തെ അന്‍വറിന് അനുകൂലമായാണ് പഞ്ചായത്ത് ഭരണസമിതി നിലപാടെടുത്തിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ആരോപണവിധേയനായ അന്‍വറിന് അനുകൂല നിലാപടെടുക്കുന്നതിലെ അമര്‍ഷം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

Advertisement