ജമ്മു കശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം നടത്തിയത് പതിനഞ്ച് വയസുകാരന്‍; പരിശീലനം യൂട്യുബിലൂടെ
national news
ജമ്മു കശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം നടത്തിയത് പതിനഞ്ച് വയസുകാരന്‍; പരിശീലനം യൂട്യുബിലൂടെ
ന്യൂസ് ഡെസ്‌ക്
Friday, 8th March 2019, 11:07 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം നടത്തിയത് ഒന്‍പതാം ക്ലാസുകാരനെന്ന് പൊലീസ്. ലഞ്ച് ബോക്‌സില്‍ ഒളിപ്പിച്ചാണ് വിദ്യാര്‍ത്ഥി ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ബസ് സ്റ്റാന്‍ഡില്‍ നടന്ന ഗ്രാനേഡ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

കശ്മീര്‍ പൊലീസിന് അവിടെ നടക്കാന്‍ സാധ്യതയുള്ള അക്രമങ്ങളുടെ വിവരത്തെകുറിച്ച് ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറിയെന്നും അതാണ് അന്വേഷണം 15 വയസ് പ്രായമുള്ള കുട്ടിയിലേക്ക് എത്തിച്ചതെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: റഫാല്‍ രേഖകള്‍ മോഷണം പോയിട്ടില്ല; വിശദ്ധികരണവുമായി എ.ജി കെ.കെ വേണുഗോപാല്‍

കുട്ടി സ്വന്തമായി യൂട്യുബ് നോക്കിയാണ് ആക്രമണം നടത്തുന്നതെങ്ങനെയെന്നുള്ള കാര്യങ്ങള്‍ പരിശീലിച്ചതെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ അവിടെ എത്തിച്ച കാറിനെക്കുറിച്ചും ഡ്രൈവറെക്കുറിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ആണ് ആക്രമണത്തിന് പിന്നിലെന്നും ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ഫറൂഖ് അഹമ്മദ് ഭട്ടാണ് ഗ്രനേഡ് ആക്രമണം നടത്താന്‍ കുട്ടിയെ നിയോഗിച്ചതെന്നും ജമ്മുകശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ വ്യക്തമാക്കി.