ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Women Abuse
ദല്‍ഹിയില്‍ രണ്ടാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്തു; ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 10:50am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു. നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്.

സ്‌കൂളില്‍ ഇലക്ട്രിക് വിഭാഗത്തിലെ അറ്റക്കുറ്റപ്പണികള്‍ പരിശോധിക്കാനെത്തിയ ഇലക്ട്രീഷ്യനാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹി സ്വദേശിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. കുട്ടിയെ സ്‌കൂളിലെ വാട്ടര്‍പമ്പിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിലേക്ക് ഇയാള്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.


ALSO READ: രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പ്; ഉപരാഷ്ട്രപതിയുടെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്


ഇവിടെവെച്ചാണ് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സ്‌കൂളിനടുത്തുള്ള ചേരിയിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്.

പെണ്‍കുട്ടിയുടെ സഹോദരിയും ഇതേ സ്‌കൂളില്‍ തന്നെയാണ് പഠിക്കുന്നത്. വൈകുന്നേരം കുട്ടിയെ കാണാനില്ലാത്തതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്.

അതേസമയം സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് ഇന്ന് രാവിലെ  അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement