എഡിറ്റര്‍
എഡിറ്റര്‍
സ്വവര്‍ഗ്ഗാനുരാഗിയെന്നാരോപിച്ച് പന്ത്രണ്ടാം ക്ലാസുകാരനെ ആള്‍കൂട്ടം തല്ലി ചതച്ചു
എഡിറ്റര്‍
Wednesday 4th October 2017 5:10pm

ന്യൂദല്‍ഹി: ദല്‍ഹിക്ക് സമീപം ഗണേഷ നഗറില്‍ സ്വവര്‍ഗ്ഗാനുരാഗിയെന്നാരോപിച്ച് പന്ത്രണ്ടാം ക്ലാസുകാരനെയും കുടുംബത്തിനെയും ഒരു കൂട്ടം ആളുകള്‍ തല്ലി ചതച്ചു. കഴിഞ്ഞ ഞാറാഴ്ചയായിരുന്നു സംഭവം.

പിതാവിനൊപ്പം പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ സ്വവര്‍ഗ്ഗാനുരാഗിയെന്ന് ആരോപിച്ച് രണ്ട് പേര്‍ വന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുമായി വിദ്യാര്‍ത്ഥിയും പിതാവും വാക്ക് തര്‍ക്കത്തില്‍ ഏര്‍പെടുകയും പ്രദേശവാസികള്‍ ഇരു കൂട്ടരെയും പിരിച്ച് വിടുകയും ചെയ്തു.


 

Also Read  ‘ബ്ലൂ ഇസ് ദി വാമെസ്റ്റ് കളര്‍’:മെക്‌സിക്കന്‍ അപാരതയുടെ കെ.എസ്.യു വേര്‍ഷനുമായി ജിനോ ജോണ്‍; ചിത്രം നിര്‍മിക്കുന്നത് പ്രമുഖ കോണ്‍ഗ്രസ് നേതാവ്


പിന്നീട് പിതാവിന്റെ കടയില്‍ എത്തിയ വിദ്യാര്‍ത്ഥിയെയും പിതാവിനെയും മറ്റൊരു ബന്ധുവിനെയും കൂടുതല്‍ ആളുകള്‍ വന്ന് കല്ലുകളും ബെല്‍റ്റുമുപയോഗിച്ച് ആക്രമിച്ചശേഷം ഓടി രക്ഷപെടുകയായിരുന്നു.

കുട്ടിയുടെയും പിതാവിന്റെയും പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Advertisement