മുസാഫിര്‍നഗറില്‍ കര്‍ഷകരും ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരിക്ക്
national news
മുസാഫിര്‍നഗറില്‍ കര്‍ഷകരും ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 5:55 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫിര്‍നഗറില്‍ കര്‍ഷകരും ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടി സംഘര്‍ഷം. സംഭവത്തില്‍ നിരവധി കര്‍ഷകര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായ വിവരം ആദ്യം ട്വീറ്റ് ചെയ്തത്.

‘മുസാഫിര്‍ നഗറിലെ സോറം ഗ്രാമത്തില്‍ കര്‍ഷകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരവധി പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. കര്‍ഷകര്‍ക്ക് അനുകൂലമായി ശബ്ദമുയര്‍ത്താന്‍ പോലും മുന്നോട്ട് വരുന്നില്ല. അവരെ ഉപദ്രവിക്കാതിരുന്നുകൂടെ. കര്‍ഷകരെ ബഹുമാനിക്കാന്‍ പഠിക്കൂ. സര്‍ക്കാര്‍ പ്രതിനിധികളുടെ ഈ അരാജകത്വം കര്‍ഷകര്‍ സഹിക്കണമെന്നാണോ?’,  ചൗധരി ട്വിറ്ററിലെഴുതി.

നേരത്തെ കര്‍ഷകസമരത്തെ പിന്തുണച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുസാഫിര്‍നഗറില്‍ എത്തിയിരുന്നു. ഫെബ്രുവരി 20 നായിരുന്നു പ്രിയങ്ക മുസാഫിര്‍നഗറിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; clashes break out between BJP workers and farmers in Muzaffarnagar