Administrator
Administrator
കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
Administrator
Wednesday 29th June 2011 6:15pm

lathy-chargeകോഴിക്കോട്: തിരുവനന്തപുരത്ത് എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് മാര്‍ച്ചുകള്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചിലും സഘര്‍ഷം. മുതലക്കുളത്ത് നിന്ന് കമ്മീഷണര്‍ ഓഫീസിന് മുന്നിലേക്ക് മുഖ്യമന്ത്രിയുടെ കോലവുമായി പ്രകടനം നടത്തിയ പ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു.

പോലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചപ്പോള്‍ ലാത്തിചാര്‍ജ്ജുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. തുടര്‍ന്ന് ചിന്നിച്ചിതറിയ പ്രവര്‍ത്തകര്‍ വീണ്ടും ഒത്തുകൂടി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രകടനം നടത്തി.

സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് റിയാസടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തൃശൂരില്‍ എ.ഐ.വൈ.എഫ് മാര്‍ച്ചിലും കോട്ടയത്ത് എസ്.എഫ്.ഐ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

Advertisement