Administrator
Administrator
ആലപ്പുഴയില്‍ എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
Administrator
Monday 27th June 2011 12:58pm

ആലപ്പുഴ: സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കളക്‌ട്രേറ്റിനുള്ളിലേക്ക് പോലീസ് ബാരിക്കേഡിന് മുകളിലൂടെ പ്രവര്‍ത്തകര്‍ കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

വിദ്യാര്‍ത്ഥികളുടെ ഈ ശ്രമം പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ തിരിയുകയായിരുന്നു. കമ്പുകളും മറ്റും ഉപയോഗിച്ച് പോലീസിനെ അക്രമിച്ചതോടെ ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.

Advertisement