എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരില്‍ നിന്നും വണ്ടിയെടുത്ത് തിരുവനന്തപുരത്തേക്ക് വിനീത് വച്ചു പിടിച്ചു;കാരണം ഒന്നുമാത്രം, മോഹന്‍ലാല്‍…
എഡിറ്റര്‍
Sunday 25th June 2017 8:32pm

കണ്ണൂര്‍: കേരള ബ്ലാസ്റ്റേഴ്‌സിന്റേയും ബംഗളൂരു എഫ്.സിയുടേയും കണ്ണൂര്‍ കൊമ്പാനായ സി.കെ വിനീത് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകനാണെന്ന് എല്ലാവര്‍ക്കുമറിയാം. രഞ്ജിത്തിന്റെ പുത്തന്‍ പണത്തിന്റെ ലൊക്കേഷനിലെത്തി വിനീത് അത് നേരത്തെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വിഷമിക്കേണ്ടി വരില്ലെന്നാണ് പുതിയ സംഭവങ്ങള്‍ പറഞ്ഞു വെക്കുന്നത്.

മമ്മൂട്ടിയെ പോലെ തന്നെ മോഹന്‍ലാലിനേയും വിനീതിനെ ഏറെ ഇഷ്ടമാണ്. ഈ ഇഷ്ടം കൊണ്ടാണ് വിനീത് ശനിയാഴ്ച കണ്ണൂരില്‍ നിന്ന് വണ്ടിയെടുത്ത് നേരെ തിരുവനന്തപുരത്തേയ്ക്ക് വച്ചുപിടിച്ചത്. അവിടെ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ കാണുകയായിരുന്നു ഉദ്ദേശ്യം. അവിടെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണത്തിലായിരുന്നു മോഹന്‍ലാല്‍.


Also Read: ഇന്ത്യന്‍ ടീം ലോകതോല്‍വികളുടെ കൂട്ടം; കുംബ്ലെയെ പുറത്താക്കിയ കോഹ്‌ലി ഒരുനാള്‍ തനിക്കു പറ്റിയ തെറ്റ് തിരിച്ചറിയുമെന്ന് മുന്‍ നായകന്‍


വെറുതെ ഒന്ന് പോവണമെന്നേ ഉണ്ടായിരുന്നുള്ളൂ. കുറേ നേരം ഷൂട്ടിങ് കണ്ടുനിന്നു. ഞാന്‍ വന്നപ്പോള്‍ ഷൂട്ടിങ്ങിന് അവധി നല്‍കി ലാലേട്ടന്‍ കുറേ സംസാരിച്ചുവെന്നും വിനീത് പറഞ്ഞു.

ഏറെ നേരം ലാലിനും ലാല്‍ ജോസിനുമൊപ്പം കഴിഞ്ഞാല്‍ വിനീത് നാട്ടിലേയ്ക്ക് മടങ്ങിയത്. പയ്യന്നൂരിലെ സുധീഷിനൊപ്പമാണ് തിരുവനന്തപുത്ത് പോയത്.

Advertisement