എഡിറ്റര്‍
എഡിറ്റര്‍
കളികാണാനെത്തിയ വിനീതിനെയും റിനോയെയും അപമാനിച്ച് ബംഗളൂരു എഫ്സി ആരാധകര്‍; പ്രതിഷേധം ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറിയതിന്
എഡിറ്റര്‍
Thursday 24th August 2017 3:10pm

 

ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരങ്ങളായ സി.കെ വിനീതിനെയും റിനോ ആന്റോയെയും അപമാനിച്ച് ബംഗളൂരു എഫ്.സിയുടെ ആരാധകര്‍. മുന്‍ ബംഗളൂരു താരങ്ങളായ വിനീതും റിനോയും ഐ.എസ്.എല്ലില്‍ കേരളാബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയതില്‍ പ്രതിഷേധിച്ചാണ് ആരാധകര്‍ അപമാനിച്ചത്.


Also Read: ‘കാല്‍പ്പന്തില്‍ മലപ്പുറത്തിന്റെ പാരമ്പര്യം കാക്കാന്‍ ഇതാ നാജി വരുന്നു’; ഐസ്വാള്‍ എഫ്.സിക്കായി ബൂട്ടണിയാനൊരുങ്ങി തിരൂരുകാരന്‍


എ.എഫ്.സി കപ്പ് ഇന്റര്‍ സോണ്‍ സെമി ഫൈനല്‍ മത്സരം കാണാനെത്തിയതായിരുന്നു മലയാളി താരങ്ങള്‍. ഇരുവരും ബംഗളൂരു എഫ്.സിയില്‍ നിന്ന് ബ്ലാസ്റ്റേഴ്സിലേക്ക് മാറിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഇരുവരെയും സ്വീകരിച്ച ശേഷമായിരുന്നു ആരാധകരുടെ പ്രവൃത്തി.

സംഭവം തന്നെ ഏറെ വേദനിപ്പിച്ചതായി റിനോ ആന്റോ ഫേസ്ബുക്കില്‍ കുറിച്ചു. ബംഗളൂരുവിന്റെ എല്ലാ ആരാധകരുമല്ല ചെറിയ ഒരു കൂട്ടം ആരാധകരാണ് തങ്ങളെ അപമാനിച്ചതെന്നും ഇപ്പോഴത്തെ ക്ലബായ ബ്ലാസ്റ്റേഴ്സിനെതിരെ അവര്‍ രംഗത്ത് വന്നതില്‍ ഏറെ വിഷമിപ്പിച്ചുവെന്നും റിനോ പറഞ്ഞു.

വിഷയത്തെക്കുറിച്ച് പ്രതികരിച്ച വിനീത് ഇന്നലെ സംഭവിച്ചെന്താണെന്നു ചോദിച്ചു. ഇത് കളിയുടെ സ്പിരിറ്റിനു ചേര്‍ന്നതല്ലെന്നും താരം പറഞ്ഞു. ബ്ലാസ്റ്റേഴ്സിനെതിരെ തെറി പഞ്ഞും പാട്ട് പാടിയുമായിരുന്നു ആരാധകര്‍ താരങ്ങളെ അപമാനിച്ചത്.

വിഷയത്തില്‍ ഇരു ടീമിന്റെയും ആരാധകര്‍ തമ്മില്‍ വാക്-പോരും ആരംഭിച്ചിട്ടുണ്ട്.

Advertisement