കോഴിക്കോട് ചുവര്‍ ചിത്രത്തിന് നേരെ സി.ഐ.ടി.യു പ്രവര്‍ത്തകരുടെ സദാചാര ആക്രമണം
Kerala News
കോഴിക്കോട് ചുവര്‍ ചിത്രത്തിന് നേരെ സി.ഐ.ടി.യു പ്രവര്‍ത്തകരുടെ സദാചാര ആക്രമണം
ന്യൂസ് ഡെസ്‌ക്
Saturday, 21st November 2020, 10:01 am

കോഴിക്കോട്: കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ ചുവര്‍ചിത്രത്തിന് നേരെ സിഐടിയു പ്രവര്‍ത്തകരുടെ സദാചാര ആക്രമണം. ചിത്രം വികൃതമാക്കി സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചു.

ചിത്രം അശ്ലീലമാണെന്നും യുവാക്കളെ വഴിതെറ്റിക്കുന്നു എന്നുമാരോപിച്ചാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ചുമര്‍ ചിത്രങ്ങള്‍ക്ക് മേല്‍ പോസ്റ്റര്‍ പതിച്ചത്. സി.ഐ.ടി.യുവിന്റെ ദേശീയ പണിമുടക്കിന്റെ പോസ്റ്ററുകളാണ് ചിത്രത്തിന് മേല്‍ പതിച്ചത്.

ഗുജറാത്തി സ്ട്രീറ്റില്‍ കഴിഞ്ഞ വര്‍ഷമാണ് കലാകാരന്മാര്‍ ഈ ചിത്രം വരച്ചത്. മൂന്ന് ദിവസംകൊണ്ടായിരുന്നു ചിത്രം പൂര്‍ത്തീകരിച്ചത്.

തന്റെ അനുമതിയോടെയാണ് ചിത്രം വരയ്ക്കാന്‍ അനുമതി നല്‍കിയതെന്ന് ചിത്രം വരച്ച കെട്ടിടത്തിന്റെ ഉടമ പറഞ്ഞു. എന്നാല്‍ ചിത്രം അവിടെനിന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നെന്നും ചിത്രത്തിന് മേല്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആരോടും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെയും യുവാക്കളെയും വഴിതെറ്റി പോകുമെന്നാണ് പോസ്റ്റര്‍ ഒട്ടിച്ചതിനെ സംബന്ധിച്ച സി.ഐ.ടി.യു പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. അതേസമയം സി.ഐ.ടി.യു പ്രവര്‍ത്തകരുടെ നടപടിയില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CITU workers deformed wall painting at Gujarati Street