എഡിറ്റര്‍
എഡിറ്റര്‍
‘അങ്കമാലി ഡയറീസി’ലെ 11 മിനുറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ട് ക്ലൈമാക്‌സിനെ പറ്റി ക്യാമറാമാന്‍ ഗിരീഷ് ഗംഗാധരന്‍ പറയുന്നു
എഡിറ്റര്‍
Sunday 19th March 2017 7:28pm

തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കോണ്ടിരിക്കുന്ന ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്നതാണ് ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം. 11 മിനുറ്റോളം ദൈര്‍ഘ്യമുള്ള ക്ലൈമാക്‌സ് ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ഇതിന് കാരണം.

മലയാളത്തിലെ പ്രമുഖ ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത്. ഗപ്പി എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയ ഇദ്ദേഹം സംവിധായകന്‍ കൂടിയായ ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ സഹായിയായാണ് സിനിമയില്‍ ചുവടുറപ്പിച്ചത്.

നീലാകാശം പച്ചക്കടല്‍ ചവന്ന ഭൂമി, മറിയം മുക്ക്, കലി എന്നിവയാണ് ഗിരീഷ് ക്യാമറ കൈകാര്യം ചെയ്ത മറ്റ് ചിത്രങ്ങള്‍. ക്ലൈമാക്‌സ് രംഗത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ക്യാമറാമാനായ ഗിരീഷ് ഗംഗാധരനാണ് എന്നാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.

എന്നാല്‍ കൂട്ടായ്മയുടെ വിജയമാണ് ക്ലൈമാക്‌സ് രംഗം എന്നാണ് ഗിരീഷ് പറയുന്നത്. ക്ലൈമാക്‌സ് രംഗം എങ്ങനെയായിരിക്കണമെന്ന് സംവിധായകനായ ലിജോയ്ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ചിത്രീകരണത്തിന് മുന്‍പ് താനും ലിജോയും കൂടി ലൊക്കേഷനില്‍ പോയി ചിത്രീകരണം സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.


Also Read: അങ്കമാലിയ ഡയറീസ് ടീം നടത്തിയത് നിയമലംഘനം: വാഹനം തടഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ ഡി.വൈ.എസ്.പിയോട് വിശദീകരണം തേടുമെന്ന് എസ്.പി


അഭിനേതാക്കളെല്ലാം ഈ രംഗത്തിനായി പല തവണ റിഹേഴ്‌സല്‍ നടത്തി. പകല്‍ സമയത്തായിരുന്നു റിഹേഴ്‌സല്‍. കാരണം രാത്രി അവര്‍ ഓടുകയും ഇടിക്കുകയും ചെയ്യേണ്ട സ്ഥലത്തെ കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. ക്ലൈമാക്‌സ് രംഗത്ത് കണ്ടതെല്ലാം അഭിനേതാക്കളുടെ സ്വാഭാവികമായ പ്രകടനങ്ങളായിരുന്നു. രംഗം പലതവണ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തു നോക്കിയിരുന്നുവെന്നും ഗിരീഷ് പറയുന്നു.

വീഡിയോ:

Advertisement