എഡിറ്റര്‍
എഡിറ്റര്‍
സിനിമ നടിയാകാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല: ഗോപിക
എഡിറ്റര്‍
Monday 11th March 2013 11:12am

സിനിമയെ ആഗ്രഹിക്കാതെ സിനിമയിലെത്തിയ ആളാണ് ഗോപിക. എന്നാല്‍ ഇന്ന് താന്‍ ഏറെ സ്‌നേഹിക്കുന്നത് സിനിമയെയാണെന്നാണ് താരം പറയുന്നത്.

Ads By Google

രണ്ടാം വരവിലും ജനങ്ങള്‍ തന്നെ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസവും ഗോപികയ്ക്കുണ്ട്. ഭാര്യ അത്ര പോരാ എന്ന ചിത്രത്തിലെ പ്രിയയായിട്ടാണ് ഗോപിക വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.

സിനിമ ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ഇപ്പോഴും സെറ്റുകളില്‍ ചാന്‍സ് തേടി വരുന്ന ഒരുപാട് പേരെ ഞാന്‍ കാണാറുണ്ട്. പുരുഷന്‍മാരാണ് അധികവും.

സിനിമയില്‍ അഭിനയച്ചില്ലെങ്കില്‍ ജീവിതം നഷ്ടമായി എന്നു കരുതുന്നവരുമുണ്ട് ആക്കൂട്ടത്തില്‍. ഞാന്‍ ജീവിതത്തില്‍ അതൊന്നും അഗ്രഹിച്ചിട്ടില്ലെന്നും ഗോപിക പറയുന്നു.

ആദ്യമായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു എന്റെ അഭിപ്രായം. ഈ പേരും പ്രശ്‌സതിയുമെല്ലാം സിനിമ തന്നതാണ്. അത് എന്റെ ഭാഗഗ്യമായിരിക്കാം.

ഏതൊരു സാധാരണ പെണ്‍ക്കുട്ടിയേയും പോലും മോഹന്‍ലാലിനെയും മമ്മൂട്ടിയേയും അടുത്തു കാണണമെന്ന ചെറിയ ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു.

എന്നാല്‍ അവരൊപ്പം അഭിനയിക്കാന്‍ കൂടിയുള്ള ഭാഗ്യം എനിക്ക് ഉണ്ടായി. അതില്‍ സന്തോഷവതിയാണ്. – ഗോപിക പറയുന്നു.

സിനിമയിലേക്ക് രണ്ടാം വട്ടവും തിരിച്ചെത്തിയെങ്കിലും കുടുംബത്തിന് തന്നെയാണ് പ്രാധാന്യം എന്നാണ് താരം പറയുന്നത്.

അവരുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടേ അഭിനയത്തേക്കുറിച്ചു ചിന്തിക്കൂ. കുടുംബത്തിന്റെ പിന്തുണ്ടയുള്ളതു കൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത്. മോള്‍ക്ക് (എമി) മൂന്നു വയസായി.

രണ്ട് ദിവസം എന്റെയൊപ്പം സെറ്റില്‍ വന്നിരുന്നു. വീട്ടിലാകുമ്പോള്‍ ആരും ചോദിച്ചാലും മമ്മി ഷൂട്ടിങ്ങിന് പോയെന്നാണ് അവള്‍ പറയുക. അത് കേള്‍ക്കാന്‍ ഇഷ്ടമാണ്- ഗോപിക പറഞ്ഞു.

Advertisement