എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിലെ മാവോവാദി സാന്നിധ്യം; സി.എ.എയില്‍ ചാരനാകാന്‍ മലയാളികള്‍ക്കും ക്ഷണം!
എഡിറ്റര്‍
Sunday 23rd June 2013 12:52pm

cia

വാഷിങ്ടണ്‍: അമേരിക്കയുടെ ചാര സംഘടനയായ സി.ഐ.എ (സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) ചാരവൃത്തിക്കായി മലയാളികളേയും ക്ഷണിക്കുന്നു.

മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്ന ആളുകളെയാണ് സി.ഐ.എക്ക് വേണ്ടത്. ഇതുസംബന്ധിച്ച വാര്‍ത്ത ന്യൂയോര്‍ക്ക് ആസ്ഥാനമായ ബ്ലൂംസ്‌ബെര്‍ഗ് ബിസിനസ് വീക്കിലാണ് വന്നിരിക്കുന്നത്.

Ads By Google

മൂന്ന് പുതിയ മേഖലകളില്‍ സി.ഐ.എക്ക് ചാരന്മാരെ വേണമെന്ന് പറയുന്നിടത്താണ് മലയാളികളെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇന്ത്യയിലെ തെക്കെ സംസ്ഥാനമായ കേരളത്തിലെ ഭാഷയായ മലയാളത്തില്‍ വിദഗ്ധരായവര്‍ക്കാണ് പ്രാഥമിക പരിഗണന എന്നാണ് ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യമാണ് സി.ഐ.എ ഇങ്ങോട്ടേക്ക് ആകര്‍ഷിച്ചതെന്നും ലേഖനത്തില്‍ പറയുന്നു. ജൂണ്‍ മധ്യത്തോടെ ഉദ്യോഗാര്‍ത്ഥികളെ തേടിത്തുടങ്ങിയെന്നും ലേഖനത്തില്‍ പറയുന്നു.

സി.ഐ.എക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബൂസ് അലന്‍സ് ഹാമില്‍ട്ടണിനെ കുറിച്ച് പറയുന്ന ലേഖനത്തിലാണ് മലയാളികളേയും ചാരന്മാരായി ക്ഷണിക്കുന്നത്. ബൂസ് അലെന്‍സ്, ദി വേള്‍ഡ്‌സ് മോസ്റ്റ് പ്രോഫിറ്റബ്ള്‍ സ്‌പൈ ഓര്‍ഗനൈസേഷന്‍’ എന്ന ലേഖനത്തില്‍ ബൂസ് അലെന്‍സിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് പറയുന്നത്.

സി.ഐ.എയ്ക്ക് വേണ്ടി ചാരന്മാരെ തിരഞ്ഞെടുക്കുന്നത് മുതല്‍ ഓപ്പറേഷന്‍ പൂര്‍ത്തീകരിക്കുന്നത് വരെയുള്ള ബൂസ് അലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ലേഖനത്തില്‍ പറയുന്നു.

സി.ഐ.എയ്ക്ക് വേണ്ടിയാണ് ബൂസ് അലന്‍സ് പ്രവര്‍ത്തിക്കുന്നതെങ്കിലും നേരിട്ട് യാതൊരു പങ്കും സ്ഥാപനത്തിന് ഉണ്ടാകില്ല. ചാരവൃത്തിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് ബൂസ് അലന്‍സ് ചെയ്യുന്നത്.

അമേരിക്കയുടെ വിവരം ചോര്‍ത്തല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ എഡ്വേര്‍ഡ് സ്‌നോഡനെ കുറിച്ചും ലേഖനത്തില്‍ പറയുന്നുണ്ട്. സ്‌നോഡന്‍ സി.ഐ.എയുടെ സ്ഥിരം ചാരനല്ലെന്ന് പറയുന്ന ലേഖനത്തില്‍ സ്‌നോഡന്റെ ഹാക്കിങ്ങിലുള്ള കഴിവാണ് തിരഞ്ഞെടുക്കാന്‍ കാരണമെന്നും പറയുന്നു.

എഡ്വേര്‍ഡ് സ്‌നോഡനെ പോലെ കരാര്‍ അടിസ്ഥാനത്തിലാണ് മലയാളികളേയും ക്ഷണിച്ചിരിക്കുന്നത്. പ്രതിവര്‍ഷം ഒരു കോടിയോളം രൂപയാണ് സി.ഐ.എയുടെ വാഗ്ദാനം.

Advertisement