ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ ചെകുത്താന് നന്ദി പറഞ്ഞ് ക്രിസ്റ്റ്യന്‍ ബെയ്ല്‍; പ്രശംസയുമായി ചര്‍ച്ച് ഓഫ് സാത്താന്‍
Movie Day
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ ചെകുത്താന് നന്ദി പറഞ്ഞ് ക്രിസ്റ്റ്യന്‍ ബെയ്ല്‍; പ്രശംസയുമായി ചര്‍ച്ച് ഓഫ് സാത്താന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th January 2019, 10:39 pm

വാഷിങ്ടണ്‍: മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ ഏറ്റവും മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ ശേഷം ചെകുത്താന് നന്ദി പറഞ്ഞ ക്രിസ്ത്യന്‍ ബെയ്‌ലിന് പ്രശംസയുമായി ചര്‍ച്ച് ഓഫ് സാത്താന്‍.

വൈസ് എന്നി ചിത്രത്തില്‍ അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെനേയെ അവതരിപ്പിച്ചതിനാണ് ബെയ്‌ലിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. “ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കാം എന്ന് എനിക്ക് പ്രചോദനം നല്‍കിയ ചെകുത്താന് നന്ദി” എന്നായിരുന്നു ബെയ്ല്‍ പുരസ്‌കാരം ഏറ്റു വാങ്ങുന്നതിനിടെ പറഞ്ഞത്.

ഇതിനു പിന്നാലെ ബെയ്‌ലിനെ പ്രശംസിച്ച് ചര്‍ച്ച് ഓഫ് സാത്താന്‍ രംഗത്തെത്തുകയായിരുന്നു. ബെയ്‌ലിന്റെ കഴിവും വൈദഗ്ദ്യവുമാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് നേടിക്കൊടുത്തത്. ക്രിസ്റ്റ്യന് അഭിവാദ്യങ്ങള്‍, സാത്താന് അഭിവാദ്യങ്ങള്‍ ചര്‍ച്ച് ഫോര്‍ സാത്താന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

76ാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം അല്‍ഫോണ്‍സോ ക്യുറോണി്‌ന്റെ “റോമ” നേടിയിരുന്നു. അല്‍ഫോണ്‍സോ തന്നെയാണ് മികച്ച സംവിധായകനും. സ്‌പൈഡര്‍മാന്‍ ഇന്റു ദി സ്‌പൈഡര്‍ വേഴ്‌സ് മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരവും, ലേഡി ഗാഗ മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും നേടിയിരുന്നു.