എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും നെഗറ്റീവ് കമന്റ്‌സ് ഇടുന്നവരല്ല യഥാര്‍ത്ഥ പ്രേക്ഷകന്‍; ചങ്ക്‌സ് സിനിമയക്കെതിരായ പ്രചരണത്തിനെതിരെ സംവിധായകന്‍ ഒമര്‍ ലുലു
എഡിറ്റര്‍
Thursday 10th August 2017 1:06pm

തിരുവനന്തപുരം: ചങ്ക്‌സ് എന്ന ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു.

ഒരു സംഭവം വിജയിക്കുമ്പോഴോ അല്ലെങ്കില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുമ്പോഴോ ആണ് വിമര്‍ശനങ്ങള്‍ ഉണ്ടാകുകയെന്നും ചങ്ക്‌സ് ഒരു പരാജയമായിരുന്നെങ്കില്‍ ഈ പറയുന്ന വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലായിരുന്നെന്നും ഒമര്‍ പറുന്നു.

ചെറിയൊരു സിനിമയ്ക്ക് ആദ്യ ദിവസം തന്നെ തിയറ്ററുകളിലേക്ക് ആളുകളെത്തി എന്നത് തന്നെ വലിയൊരത്ഭുതമാണ്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ഫെയ്‌സ്ബുക്കില്‍ നെഗറ്റീവ് റിവ്യൂസ് ആരംഭിച്ചു.

യൂത്തിന് ഒരുമിച്ച് വന്ന് തിയറ്ററില്‍ രണ്ടുമണിക്കൂര്‍ ആസ്വദിച്ച് കാണുവാന്‍ പറ്റുന്നൊരു സിനിമയാണ് ചങ്ക്‌സ് എന്ന് ഈ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ സൂചിപ്പിച്ചിരുന്നു. അഭിമുഖങ്ങളിലും ഫെയ്‌സ്ബുക്കില്‍ സംവദിക്കുന്ന സുഹൃത്തുക്കളോടും ഇങ്ങനെതന്നെയാണ് പറഞ്ഞിരുന്നതെന്നും ഒമര്‍ ലുലു മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.


Also Read മിന്നലിനെ വട്ടംകറക്കി; വിദ്യാര്‍ത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി


വലിയ കഥയൊന്നുമുള്ള സിനിമയൊന്നുമല്ല. അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. ‘ചിരിക്കാന്‍ രണ്ടു മണിക്കൂറുള്ള സിനിമ’, ഇതായിരുന്നു അവകാശവാദം. യുവത്വം ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. സിനിമയ്ക്ക് ഇത്രയധികം വിമര്‍ശനങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ വന്നിട്ടും കലക്ഷന് ഒരു കുറവുമില്ലെന്നും സംവിധായകന്‍ പറയുന്നു.

ഇതൊരു സൂപ്പര്‍സ്റ്റാര്‍ സിനിമയല്ല വലിയ താരനിരയും ചിത്രത്തിനില്ല. പിടിച്ചിരുത്താന്‍ പറ്റുന്ന തമാശകളാണ് സിനിമയുടേതെങ്കില്‍ അവര്‍ തിയറ്ററുകളില്‍ എത്തിയിരിക്കും, അതിന് പ്രത്യേകിച്ച് ഒരു താരനിരയുടെ ആവശ്യം ഇല്ല.

കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ആദ്യത്തെ ദിവസം തന്നെ ആളുകളെത്തിയിരുന്നെങ്കിലും അതിന്റെ പിന്നില്‍ ദിലീപേട്ടന്‍ എന്ന നിര്‍മാതാവും കൂടി ഉണ്ടായിരുന്നു. ഇതിന് പിന്നില്‍ അങ്ങനെ ആരുമില്ല. ഫെയ്‌സ്ബുക്കില്‍ കുറ്റം പറയുന്ന ആളുകളെക്കാള്‍ കൂടുതല്‍ ഈ സിനിമയെ ഇഷ്ടപ്പെടുന്നവരാണ് പുറത്തുളളവരില്‍ അധികവും. അവരുടെ ഒരു മൗത്ത് പബ്ലിസിറ്റിയാണ് പടത്തിന് ലഭിച്ച പ്രോത്സാഹനം.

ചങ്ക്‌സിലും എല്ലായിടത്തും ഡി ഗ്രെയ്ഡിങാണ്, ഫെയ്‌സ്ബുക്കില്‍ ഒരാള്‍ പോലും സിനിമയെ പിന്തുണച്ച് കുറിപ്പ് എഴുതിയില്ല.

ഓരോ സിനിമയിലും അതിന്റേതായ കഷ്ടപ്പാട് ഒണ്ട്. എനിക്ക് ഈ വിമര്‍ശകരോട് ഒന്നേ പറയാനൊള്ളൂ, ഇതൊരു വെല്ലുവിളിയാണ് , നിങ്ങളുടെ അടുത്തൊരു സുഹൃത്തിനെ നിങ്ങള്‍ എന്തെങ്കിലും ഒരു തമാശ പറഞ്ഞ് ഒന്നു ചിരിപ്പിക്കുക.. അപ്പോള്‍ അറിയാം ഒരാളെ ചിരിപ്പിക്കാന്‍ എന്തുമാത്രം ബുദ്ധിമുട്ടുണ്ടെന്നുള്ള കാര്യം.- ഒമര്‍ പറയുന്നു.

പെരിന്തല്‍മണ്ണ വിസ്മയ തിയറ്ററില് 4 ദിവസം കൊണ്ട് 45 ഹൗസ് ഫുള്‍ ഷോ പിന്നിട്ടുകഴിഞ്ഞു. അതായത് അവിടെ പുലിമുരുകന്‍ സിനിമയ്ക്കു ശേഷം കിട്ടുന്ന റെക്കോര്‍ഡ് ആണത്. ഇത്രയധികം ഹൗസ്ഫുള്‍ ഷോസ് ഒരു തീയറ്ററില്‍ അതും താരനിരയില്ലാത്തൊരു ചിത്രത്തിന്. അതാണ് ഒരു പ്രേഷകന്റെ അഭിരുചിയെന്നും ഒമര്‍ പറയുന്നു.

Advertisement