എഡിറ്റര്‍
എഡിറ്റര്‍
ക്രൈസ്‌ലറിനെ സ്വന്തമാക്കാന്‍ ഫിയറ്റ്
എഡിറ്റര്‍
Sunday 9th June 2013 3:00pm

chrysler-Dool

യു.എസിലെ ഡെട്രോയ്റ്റ് ആസ്ഥാനമായ ക്രൈസ്‌ലറിനെ   സ്വന്തമാക്കാന്‍ ഫിയറ്റ് ഒരുങ്ങുന്നു. 2009 ല്‍ അമേരിക്കന്‍ കമ്പനി കടക്കെണിയിലായതിനെത്തുടര്‍ന്ന് പലതവണയായി 58.5 ശതമാനം ഓഹരി ഫിയറ്റ് കൈവശമാക്കിയിരുന്നു.

ക്രൈസ്‌ലറിന്റെ  നിയന്ത്രണവും ഇപ്പോള്‍ ഫിയറ്റിനു തന്നെ. റാം ( ട്രക്ക് നിര്‍മാണ കമ്പനി ) , ജീപ്പ് , ഡോഡ്ജ് എന്നീ ബ്രാന്‍ഡുകള്‍ ക്രൈസ്‌ലറിന്റെ ഉടമസ്ഥതയിലുണ്ട്.

Ads By Google

യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്‌സ് റിട്ടൈറി ഹെല്‍ത്ത് കെയര്‍ ട്രസ്റ്റിന്റെ കൈവശമാണ് ക്രൈസ്‌ലറിന്റെ അവശേഷിക്കുന്ന ഓഹരികള്‍ . 20,000 കോടി രൂപയോളം  മൂല്യമുള്ള ഈ ഓഹരികള്‍ കൂടി വാങ്ങാനാണ് ഫിയറ്റിന്റെ നീക്കം.

സ്വിസ് ഇന്‍സ്‌പെക്ഷന്‍ കമ്പനിയായ എസ്ജിഎസിവല്‍ ഫിയറ്റിന്റെ ഉടമകളായ എക്‌സോറിനുള്ള 15 ശതമാനം ഓഹരികള്‍ അടുത്തിടെ വിറ്റിരുന്നു.

ആ ഇടപാടില്‍ കിട്ടിയ 11,099 കോടി രൂപയുടെ ലാഭം ക്രൈസ്‌ലറിനെ പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ ഫിയറ്റിനു തുണയാകും. അധികം വേണ്ട തുക ലഭ്യമാക്കാന്‍ ബാങ്കുകളുടെ സഹായവും ഫിയറ്റ് തേടിയിട്ടുണ്ട്.

Autobeatz

Advertisement