എഡിറ്റര്‍
എഡിറ്റര്‍
ഓര്‍മ്മയുണ്ടോ ഈ കുസൃതി പയ്യനെ?
എഡിറ്റര്‍
Friday 20th June 2014 9:45pm

joemon

ക്രോണിക് ബാച്ച്‌ലര്‍ കണ്ടവരാരും ഇന്നസെന്റിനെ ഇഷ്ടികയ്‌ക്കെറിഞ്ഞ ആ കുറുമ്പനെ മറക്കില്ല. നായിക നല്‍കിയ പൂവുമായി മമ്മൂക്കയുടെ അടുത്തെത്തുന്ന ആ കൊച്ചുപയ്യന്‍ തിയറ്ററുകളില്‍ ചിരി പടര്‍ത്തിയിരുന്നു. ബാലതാരമായി സിനിമയിലെത്തി പ്രേക്ഷകരെ കയ്യിലെടുത്ത ജോമോന്‍ മലയാളം-തമിഴ് സിനിമകളില്‍ സജീവമാവുകയാണ്.

സുരേഷ് നായര്‍ സംവിധാനം ചെയ്ത മെഡുല്ല ഒബ്ലാംകട്ട, ഒമേഗ ഡോട് എക്‌സ് എന്നീ ചിത്രങ്ങളില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ജോമോന്‍ മലയാളത്തിന്റെ പ്രിയ നായികയായിരുന്ന അംബികjoe-joshy സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം നിഴലിലും പ്രധാനവേഷത്തിലെത്തുന്നു.  വായനശാല ജംക്ഷന്‍, കോഴിക്കോടന്‍ ഹല്‍വ, രാജാധിരാജ, വിജയ് എന്നിവയാണ് ജോമോന്റെ പുതിയ ചിത്രങ്ങള്‍.

കരുമാടിക്കുട്ടന്‍, ചങ്ങാതിപ്പൂച്ച, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും, രാക്ഷസരാജാവ്, ഫാന്റം, പോക്കിരിരാജ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു ജോമോന്‍.

Advertisement