ഇഷ്ട ക്ലബ് ബാഴ്‌സലോണയോ റയലോ? യുവന്റസെന്ന് രാഹുല്‍ ഗാന്ധിയുടെ മറുപടി
national news
ഇഷ്ട ക്ലബ് ബാഴ്‌സലോണയോ റയലോ? യുവന്റസെന്ന് രാഹുല്‍ ഗാന്ധിയുടെ മറുപടി
ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 2:39 pm

ഇംഫാല്‍: യുവന്റസിന്റെ മിന്നും താരം ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനാണ് താനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ ഇംഫാലില്‍ ഡയലോഗ് ഫോര്‍ ഡെമോക്രസി എന്ന പരിപാടിയില്‍ പങ്കെടുക്കെയായിരുന്നു രാഹുല്‍ തന്റെ ഫുട്‌ബോള്‍ പ്രണയം പങ്കു വെച്ചത്. ഇഷ്ട ടീം ബാഴ്‌സയാണോ റയല്‍ മാഡ്രിഡ് ആണോ എന്ന ചോദ്യത്തിന്, രണ്ടുമല്ല, യുവന്റെസ് ആണ് തന്റെ ഇഷ്ട ക്ലബ് എന്നായിരുന്നു രാഹുലിന്റെ മറുപടി.

എന്നാല്‍ ബാഴ്‌സ, റയല്‍ എന്നീ ടീമുകളില്‍ തന്റെ ഇഷ്ട ടീം റയല്‍ ആണെന്നും രാഹുല്‍ പറഞ്ഞു. റൊണാള്‍ഡോ മാഡ്രിഡില്‍ കളിച്ചിരുന്ന കാലത്ത് താന്‍ റയലിന്റെ ആരാധാകനായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

Also Read കളി തുടങ്ങും മുമ്പ് സാംപിള്‍ വെടിക്കെട്ട്; കൂറ്റന്‍ സിക്‌സുമായി ധോണി: പന്ത് വീണത് റൂഫിന് മുകളില്‍

റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ മൂന്നു വര്‍ഷവും യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കപ്പ് നേടിക്കൊടുത്ത ശേഷമാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്ക് പോകുന്നത്. നൂറു മില്ല്യണ്‍ യൂറോ മൂല്യം വരുന്ന ഭീമന്‍ ട്രാന്‍സ്ഫര്‍ ആയിരുന്നു റൊണാള്‍ഡോയുടേത്. സാന്‍ഡിയാഗോ ബെര്‍ണബൂവില്‍ ഒമ്പതു വര്‍ഷം ബൂട്ടു കെട്ടിയ ഈ പോര്‍ചുഗീസ് താരം അടിച്ചു കൂട്ടിയത് 450 ഗോളുകളാണ്.

ഈ മാസം അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തില്‍ റൊണാള്‍ഡോ ഹാറ്റ്ട്രിക്ക് കുറിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദത്തില്‍ 16 സമനിലകള്‍ക്ക് ശേഷമുള്ള തകര്‍പ്പന്‍ തിരിച്ചു വരവായിരുന്നു ഇത്. നിലവില്‍ യുവന്റസിന്റെ ടോപ് സ്‌കോറര്‍ കൂടിയാണ് റൊണാള്‍ഡോ.