എഡിറ്റര്‍
എഡിറ്റര്‍
പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ ക്രിസ് ഗെയിലിനെ എടുക്കാന്‍ ആളില്ല
എഡിറ്റര്‍
Monday 13th November 2017 6:07pm


ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന് അവസരമില്ല. ലാഹോറില്‍ നടന്ന കളിക്കാരുടെ തെരഞ്ഞെടുപ്പില്‍ ലീഗിലെ ആറു ക്ലബ്ബുകളും ഗെയിലിനെ ഏറ്റെടുക്കാന്‍ തയ്യാറായില്ല.

ഗെയിലിനെ കൂടാതെ പാകിസ്ഥാന്‍ മുന്‍ താരങ്ങളായ മുഹമ്മദ് ആസിഫിനെയും സല്‍മാന്‍ ഭട്ടിനെയും ഒരു ക്ലബ്ബും പരിഗണിച്ചില്ല. ഒത്തുകളിക്കേസില്‍ വിലക്ക് നേരിട്ടിരുന്ന സല്‍മാന്‍ ബട്ട് അഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്നു. ഇന്‍സമാം ഉള്‍ ഹഖ് ചീഫ് സെലക്ടറായതിന് ശേഷം ബട്ടിനെ പാക് ടീമില്‍ എടുക്കുന്നത് പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു.

Image result for salman bhatt and asif

 

മോശം ഫോമും ടൂര്‍ണമെന്റില്‍ പൂര്‍ണ്ണമായും പങ്കെടുക്കാന്‍ സാധിക്കില്ലെന്നതുമാണ് ഗെയിലിനെ പാക് ക്ലബ്ബുകള്‍ എടുക്കാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019 ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ കഴിയാത്തതിനാല്‍ വെസ്റ്റിന്‍ഡീസിന്റെ യോഗ്യത മത്സരങ്ങള്‍ 2018 പി.എസ്.എല്ലിന്റെ സമയത്താണ്.

പി.എസ്.എല്‍ ആദ്യ രണ്ട് സീസണുകളുടെ ഭാഗമായിരുന്ന ഗെയിലിന് മികച്ച പ്രകടനമൊന്നും കാഴ്ചവെക്കാനായിരുന്നില്ല.

Advertisement