Administrator
Administrator
പ്രഷര്‍ കുക്കറില്‍ ചോക്ലേറ്റ് കെയ്ക്ക്
Administrator
Thursday 12th May 2011 3:48pm

chocolate cakeകെയ്ക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. ചോക്ലേറ്റ് കെയ്ക്കാണെങ്കില്‍ പറയുകയും വേണ്ട. ഇന്ന് നമുക്കൊരു ചോക്ലേറ്റ് കെയ്ക്ക് തയ്യാറാക്കാം. കുക്കറിലാണ് ഈ കെയ്ക്ക് തയ്യാറാക്കുന്നതെന്നതാണ് പ്രത്യേകത.

ചേരുവകള്‍

ധാന്യപ്പൊടി-1 കപ്പ്
കൊക്കോ- കാല്‍ കപ്പ്
ബേക്കിംങ് പൗഡര്‍-11/4 ടീസ്പൂണ്‍
നെയ്യ്- കാല്‍ കപ്പ്
പഞ്ചസാര പൊടിച്ചത്- രണ്ട് ടേബിള്‍ സ്പൂണ്‍
വെള്ളം-കാല്‍ കപ്പ്
മുട്ട-2 എണ്ണം
വാനിലെ എസന്‍സ്-അര ടീസ്പൂണ്‍
ഉപ്പ്-ഒരു നുള്ള്

തയ്യാറാക്കുന്നവിധം
ധാന്യപ്പൊടി, കൊക്കോ, ബാക്കിംങ് പൗഡര്‍, നെയ്യ്, പഞ്ചസാര, വെള്ളം, വാനില,ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. നന്നായി കൂടിക്കലര്‍ന്നാല്‍ അതില്‍ മുട്ട ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക. ഇത് 6 ഇഞ്ച് വ്യാസമുള്ള പാത്രത്തില്‍ ഒഴിക്കുക.

കുക്കര്‍  മുന്ന് നാല് മിനുട്ട് നന്നായി ചൂടാക്കുക. പിന്നീട് കെയ്ക്ക് മിശ്രിതമടങ്ങിയ പാത്രം കുക്കറിലേക്ക് മാറ്റുക. കുക്കര്‍ വീണ്ടും മൂടുക. തീ നന്നായി കുറയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് വാങ്ങിവയ്ക്കാം.

Advertisement