Administrator
Administrator
ചിത്ര വീണ്ടും താരാട്ട് പാടി
Administrator
Friday 8th July 2011 12:11pm

ചിന്നക്കുയില്‍ ചിത്ര വീണ്ടും പാടി. ഒരു താരാട്ടുപാട്ടിലൂടെയാണ് ചിത്രയുടെ തിരിച്ചുവരവ്. ഇഷ്ടം+ സ്‌നേഹം= അമ്മ എന്ന് പേരിട്ടിരിക്കുന്ന മലയാള ചിത്രത്തിലേക്കാണ് ഈ ഗാനം.

ഏകമകള്‍ നന്ദന സ്വിമ്മിംങ് പൂളില്‍ വീണു മരിച്ചത് ചിത്രയെ മാനസികമായി തളര്‍ത്തിയിരുന്നു. അതിനുശേഷം മുഖ്യധാരയില്‍ നിന്നും വിട്ടുനിന്ന ചിത്ര ഇനി പാടില്ലെന്നുവരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മാനസികമായി ഏറെ തകര്‍ന്ന ചിത്രയെ പാട്ടിന്റെ ലോകത്തേക്ക് വീണ്ടും കൊണ്ടുവരാനുള്ള സംഗീത പ്രേമികളുടെ ശ്രമത്തിന്റെ ഫലമാണ് ഈ തിരിച്ചുവരവ്.

പിന്നണിഗായകനും സംഗീതസംവിധായകനുമായ എം.ജി ശ്രീകുമാറാണ് ചിത്രപാടിയ താരാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്. പാട്ടിന്റെ ചിത്രീകരണം ബുധനാഴ്ച ചെന്നൈയില്‍ നടന്നു.

നിറമിഴികളോടെയാണ് ചിത്ര താരാട്ടുപാടിയത്.

ഈ പാട്ടുകേട്ട നടി മംമ്ത ട്വിറ്ററില്‍ രേഖപ്പെടുത്തിയ കമന്റ് ഇങ്ങനെയാണ്:’ ചിത്രച്ചേച്ചി പാടിയ പുതിയ പാട്ടിന്റെ ചില വരികള്‍ ഞാന്‍ കേട്ടു. ഒരു താരാട്ടുപാട്ട്. ആ പാട്ടുപാടുമ്പോള്‍ ചേച്ചിയ്ക്കുണ്ടായ വേദന എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.’

Advertisement