എഡിറ്റര്‍
എഡിറ്റര്‍
ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എല്ലാ സഹായവും ചെയ്യും :ചിദംബരം
എഡിറ്റര്‍
Friday 29th March 2013 3:20pm

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം പറഞ്ഞു. സംസ്ഥാനത്തെ നന്നായി മനസിലാക്കുന്ന യുവനേതാവാണ് അഖിലേഷെന്ന് ചിദംബരം പറഞ്ഞു.

Ads By Google

കേന്ദ്രസര്‍ക്കാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനൊപ്പമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ക്കും മുലായം സിങ് യാദവിനും താന്‍ ഉറപ്പു നല്‍കുകയാണെന്നും ചിദംബരം പറഞ്ഞു.

ലക്‌നോവില്‍ 300 ബാങ്ക് ശാഖകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കെയാണ് ചിദംബരത്തിന്റെ ഉറപ്പ്.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ചിദംബരം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഖിലേഷിനെ ദല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നും പറഞ്ഞു.

ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Advertisement