ചെറിയൊരു ബോര്‍ഡാണ് ചിപ്പ് എന്ന കമ്പ്യൂട്ടര്‍. അതേസമയം തന്നെ പരമ്പരാഗത കമ്പ്യൂട്ടറുകളുടെ എല്ലാ ഗുണങ്ങളുമുണ്ടാവും. 1 ജിഗ ഹെട്‌സ് പ്രൊസസ്സര്‍, 512 മെഗാ ബൈറ്റ് റാം , 4 ജിബി ഓണ്‍ ബോര്‍ഡ് സ്‌റ്റോറേജും ബ്ലൂടൂത്തും, വൈഫൈയുമെല്ലാമുണ്ട്.
ചിപ്പിന് ലിനക്‌സ് ഡെസ്‌ക്ടോപ്പിനെ പ്രവര്‍ത്തിപ്പിക്കാനാവുമെന്നും അതുവഴി സാധാരണ കമ്പ്യൂട്ടറില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാനാവുമെന്നും റിപ്പോര്‍ട്ടുണ്ട്. 2.3X1.5 ഇഞ്ചാണ് ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിന്റെ വലുപ്പം.
വില കുറഞ്ഞ ചൈനീസ് ടാബ്ലറ്റുകളില്‍ നിന്നും പുറത്തെടുക്കുന്ന കോറാണ് ചിപ്പില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ചിപ്പിന്റെ വില വളരെ കുറയാന്‍ കാരണം. ഇതിനു പുറമേ വളരെ പവ്വര്‍ഫുള്ളും അതേസമയം വിലക്കുറവുള്ളതുമായ ഒാള്‍വിന്നര്‍ എസ്.ഒ.സിയാണ് ചിപ്പില്‍ ഉപയോഗിക്കുന്നത്.
ഏറ്റവും അടിസ്ഥാന മോഡലാണ് മേല്‍പ്പറഞ്ഞ വിലയില്‍ ലഭിക്കുക. നിങ്ങള്‍ വി.ജി.എ അല്ലെങ്കില്‍ എച്ച്.ഡി.എം.ഐ പോര്‍ട്ട് ആവശ്യമുണ്ടെങ്കില്‍ യഥാക്രമം 10 ഡോളര്‍, 15 ഡോളര്‍ ചിലവഴിക്കേണ്ടിവരും. ബ്ലാക്ക്‌ബെറി പോലെ തോന്നുന്ന കയ്യില്‍ കൊണ്ടുനടക്കാവുന്ന പി.സിയാണ് ആവശ്യമെങ്കില്‍ വില നാല്‍പ്പതു ഡോളറാവും.
കൂടുതല്‍ വാര്‍ത്തകള്‍ വായിക്കാം
ഇതാണ് റിനോള്‍ട്ടിന്റെ ചീപ്പെസ്റ്റ് കാര്‍, ഇന്ത്യയിലെത്തുന്നത് മെയ് 20ന്