ചിന്ത രവീന്ദ്രന്‍ സ്മാരക പ്രഭാഷണം ജൂലൈ 28- ന് കാസര്‍ഗോഡ്
Memoir
ചിന്ത രവീന്ദ്രന്‍ സ്മാരക പ്രഭാഷണം ജൂലൈ 28- ന് കാസര്‍ഗോഡ്
ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2019, 10:43 pm

കാസര്‍ഗോഡ്: ചലച്ചിത്രകാരനും എഴുത്തുകാരനും മാര്‍ക്സിയന്‍ ചിന്തകനുമായ ചിന്ത രവീന്ദ്രന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ചിന്ത രവീന്ദ്രന്‍ സ്മാരക പ്രഭാഷണം ജൂലൈ 28-ന്. കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്കാണ് പരിപാടി. ‘കാലിക പ്രസക്തിയുള്ള ഇടതിന്റെ ആവശ്യകത’ എന്ന വിഷയത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും

സി ആര്‍ എഫ് ചെയര്‍മാന്‍ ശശികുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം ബി രാജീവന് ബി.ആര്‍.പി ഭാസ്‌കര്‍ സമ്മാനിക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ എന്‍ എസ് മാധവനാണ് പ്രഭാഷകന്‍. ഒ കെ ജോണിയുടെ പുസ്തകം പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പ്രകാശനം ചെയ്യും. ചടങ്ങില്‍ മാങ്ങാട് രത്‌നാകരന്‍ നന്ദി അര്‍പ്പിക്കും.