നിങ്ങള്‍ക്ക് ഒഡിഷന് ഇല്ല, ഒരാള്‍ നിങ്ങളെ റെക്കമന്‍ഡ് ചെയ്തിരിക്കുകയാണ്, ആ പേര് കേട്ട് ഞാന്‍ ഞെട്ടി, മമ്മൂക്ക !
Film News
നിങ്ങള്‍ക്ക് ഒഡിഷന് ഇല്ല, ഒരാള്‍ നിങ്ങളെ റെക്കമന്‍ഡ് ചെയ്തിരിക്കുകയാണ്, ആ പേര് കേട്ട് ഞാന്‍ ഞെട്ടി, മമ്മൂക്ക !
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st November 2023, 4:59 pm

തമാശ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ചിന്നു ചാന്ദിനി. തമാശയ്ക് ശേഷം ഭീമന്റെ വഴി, ജാക്സൺ ബസാർ യൂത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. മമ്മൂട്ടിയും ജ്യോതികയും ഒരുമിച്ചെത്തുന്ന കാതൽ ദി കോർ എന്ന ജിയോ ബേബിയുടെ ചിത്രത്തിൽ വക്കീൽ വേഷത്തിൽ എത്തുകയാണ് ചിന്നു ചാന്ദിനി.

കാതൽ ദി കോർ എന്ന ചിത്രത്തിൽ താൻ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ചിന്നു ചാന്ദിനി. തന്നെ ആദ്യം ഒഡിഷന് വേണ്ടിയിട്ടാണ് പോയതെന്നും എന്നാൽ അവിടെ എത്തിയപ്പോൾ തന്നെ ആദ്യമേ സെലക്ട് ചെയ്തിട്ടുണ്ടെന്ന് മനസിലായതെന്ന് ചിന്നു പറഞ്ഞു. ഒരാൾ റെക്കമെന്റ് ചെയ്തതാണെന്നും അത് മമ്മൂട്ടി ആണെന്ന് അറിഞ്ഞപ്പോൾ അവാർഡ് കിട്ടിയപോലെ തോന്നിയെന്നും ചിന്നു ചാന്ദിനി കൂഒട്ടിച്ചേർത്തു. മമ്മൂട്ടിക്കും മറ്റു അണിയറ പ്രവർത്തകരുടെ കൂടെ മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഡിക്‌സൺ ചേട്ടൻ ആദ്യം വിളിച്ചു പറയുന്നത് ജിയോ ചേട്ടൻ്റെ പടം ആണെന്നാണ്. അതിനുശേഷം ആണ് മമ്മൂക്കയുടെ പടം ആണെന്ന് പറയുന്നത്. ഞാൻ ശരിക്കും ഒഡിഷന് വേണ്ടിയിട്ടാണ് വന്നത്.

ഈ സമയം സിനിമയിലേക്ക് സെലക്ട് ചെയ്തിട്ട് തന്നെയാണ് ചിന്നു ചാന്ദിനിയെ വിളിച്ചതെന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു.

ഞാൻ വിചാരിച്ചത് ഒഡിഷൻ എന്നാണ്. ഞാൻ പേടിച്ചിട്ടാണ് ഒഡിഷനു വേണ്ടിയിട്ട് വന്നത്. അവിടെ ജിയോ ചേട്ടനും ,പോൾസനും, ആദർശും ഉണ്ടായിരുന്നു. ആരും ഒഡിഷന്റെ ഒന്നും തരുന്നില്ല. അവരെന്നോട് കഥയൊക്കെ പറഞ്ഞു. ആരും ഒന്നും മിണ്ടുന്നില്ല മിണ്ടാതെ അങ്ങനെ ഇരിക്കുകയാണ്.

പിന്നെയാണ് മനസ്സിലായത് ഒഡിഷൻ അല്ല റെക്കമെന്റേഷൻ ആണെന്ന്. ഞാൻ ചോദിച്ചു ആരാ റെക്കമെന്റ് ചെയ്തത് എന്ന്. മമ്മൂക്ക ആണെന്ന് പറഞ്ഞു. എനിക്കത് അവാർഡ് ആയിരുന്നു. റെക്കമെന്റ് ചെയ്തത് മമ്മൂക്ക ആണെന്ന് അറിഞ്ഞപ്പോൾ. ഞാൻ മലയാള സിനിമയിലെത്തി എന്നൊരു തോന്നലായി. ഞാൻ ഇവിടെയൊക്കെ ഉണ്ടെന്ന് എനിക്ക് തന്നെ തോന്നി,’ചിന്നു ചാന്ദിനി പറഞ്ഞു.

Content Highlight: Chinnu Chandini on Mammootty’s recommendation