എഡിറ്റര്‍
എഡിറ്റര്‍
ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ദോക്‌ലാം സംഘര്‍ഷത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈന
എഡിറ്റര്‍
Wednesday 30th August 2017 12:21pm

 


ബെയ്ജിംങ്: ദോക്‌ലാമിലെ എഴുപത് ദിവസത്തെ അതിര്‍ത്തി തര്‍ക്ക പ്രശ്‌നത്തില്‍ നിന്നും ഇന്ത്യ പാഠംപഠിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. അതിര്‍ത്തി സംഘര്‍ഷം പരിഹരിച്ച് രണ്ട് ദിവസം പിന്നിടുന്നതിനിടെയാണ് ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം.

‘ഇന്ത്യ അതിക്രമിച്ച് കടന്നത് കൊണ്ടുണ്ടായ അതിര്‍ത്തി സംഘര്‍ഷം പരിഹരിച്ചു’വെന്നും വാങ് യി മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ദോക്‌ലാമില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെയാണ് രണ്ടരമാസമായി തുടരുന്ന സംഘര്‍ഷം അവസാനിച്ചിരുന്നത്.

 

ഇന്ത്യ, ബൂട്ടാന്‍ , ചൈന അതിര്‍ത്തിമേഖലയില്‍ ചൈന റോഡ് നിര്‍മ്മാണത്തിന് ഒരുങ്ങിയതാണ് സംഘര്‍ഷമുണ്ടാക്കിയിരുന്നത്. 1962ന് ശേഷം ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുണ്ടായ ഏറ്റവും വലിയ നയതന്ത്രപ്രശ്‌നമായി ദോക്‌ലാം പ്രതിസന്ധി വിലയിരുത്തപ്പെട്ടിരുന്നു.

ഇന്ത്യ-ചൈന-ഭൂട്ടാന്‍ രാജ്യങ്ങളുടെ സംയുക്ത അതിര്‍ത്തിയാണ് ദോക്‌ലാം.

Advertisement