എഡിറ്റര്‍
എഡിറ്റര്‍
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ബഹിരാകാശത്തും ബ്രാഞ്ച് തുടങ്ങുന്നു
എഡിറ്റര്‍
Wednesday 12th June 2013 4:44pm

china-space

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ബഹിരാകാശത്തേക്കും വളരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യമാണ് പറയുന്നത്. ബഹിരാകാശത്ത് പാര്‍ട്ടി ബ്രാഞ്ച് തുടങ്ങാനുള്ള പദ്ധതിയിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി.

2020 ഓടെ ചൈനയുടെ ആദ്യ സ്‌പേസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതോടെ  പാര്‍ട്ടി ബ്രാഞ്ചും സ്ഥാപിക്കാനാണ് പദ്ധതി. അഞ്ചാമത്തെ ബഹിരാകാശ ദൗത്യവും വിജയമായതോടെയാണ് പുതിയ പദ്ധതിയെ പറ്റി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആലോചിച്ചത്.

Ads By Google

മൂന്ന് ബഹിരാകാശ യാത്രികരടങ്ങിയ ഷോന്‍സു-10 ഇന്നലെയാണ് ബഹിരാകാശത്തേക്ക് പറന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളായ മൂന്ന് പേരാണ് പേടകത്തില്‍ ഉണ്ടായിരുന്നത്.

‘മൂന്ന് കമ്യൂണിസ്റ്റുകള്‍ ബഹിരാകാശത്ത്’ എന്നായിരുന്നു പേടകം ബഹിരാകാശത്തെത്തിയപ്പോഴുള്ള ആദ്യ പ്രതികരണം.

രാജ്യത്തെ ആദ്യ ബഹിരാകാശ സഞ്ചാരിയായ യാങ് ലിവി പറഞ്ഞത് ഇങ്ങനെയാണ്, ‘ചൈനയുടെ ആദ്യ ബഹിരാകാശ നിലയം വന്നാല്‍ അവിടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് തുടങ്ങാം.’

Advertisement