എഡിറ്റര്‍
എഡിറ്റര്‍
ബ്രഹ്മപുത്രയെ വഴിതിരിച്ചുവിട്ടുകൊണ്ടുള്ള ചൈനയുടെ തുരങ്കനിര്‍മാണം: നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അരുണാചല്‍ എം.പിയുടെ കത്ത്
എഡിറ്റര്‍
Tuesday 28th November 2017 1:00pm

ഗുവാഹത്തി: ചൈനീസ് തുരങ്ക നിര്‍മാണം കാരണം ബ്രഹ്മപുത്ര നദി മലിനമാകുന്നെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അരുണാചല്‍ കോണ്‍ഗ്രസ്സ് എം.പിയുടെ കത്ത്. കോണ്‍ഗ്രസ്സ് എം.പിയായ നിനോംഗ് എറിംഗ് ആണ് കത്തെഴുതിയത്.

മാലിന്യങ്ങളും, ചെളിയും കലര്‍ന്നാണ് ബ്രഹ്മപുത്ര ഇപ്പോള്‍ ഒഴുകുന്നതെന്നും നദിയില്‍നിന്ന് ജീവജാലങ്ങളും, മത്സ്യങ്ങളും അപ്രത്യക്ഷമാകുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ചെനയുടെ ഭാഗത്തു നിന്നുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നദി മലിനമാകാനുളള പ്രധാനകാരണമെന്നും ഈ വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ എം.പി ആവശ്യപ്പെട്ടു.

ഇന്ത്യ, ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പൊതുമുതലാണ് ഈ നദി. ഇന്ത്യയുടെ ഭാഗത്ത് കൂടി ഒഴുകുന്ന ബ്രഹ്മപുത്രി നദിയില്‍ ചൈന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ ഫലമായിട്ടാണ് നദിയിലെ ഈ മാറ്റമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.


Dont Miss ഷെഫിന്‍ ജഹാന് ഹാദിയയെ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടില്ല: നിയമപോരാട്ടത്തില്‍ ഇതുവരെയുള്ള വിജയം തന്റേതെന്ന് പിതാവ് അശോകന്‍


ബ്രഹ്മപുത്ര നദിയില്‍ നിന്ന് ഭൂരിഭാഗവും വഴിതിരിച്ചുവിടുന്ന രീതിയിലാണ് ചൈന തുരങ്ക നിര്‍മ്മാണം നടത്തുന്നത് എന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഷിന്‍ജിയാംഗ് പ്രവിശ്യയില്‍ ജലമെത്തിക്കുന്നതിനായിട്ടാണ് ചൈനയുടെ തുരങ്ക നിര്‍മാണമെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ വാര്‍ത്തയ്‌ക്കെതിരെ ചൈന രംഗത്തെത്തിയിരുന്നു. ബ്രഹ്മപുത്രയില്‍ തങ്ങള്‍ തുരങ്കം നിര്‍മ്മിക്കുന്നില്ലെന്നും ആ പദ്ധതി ഉപേക്ഷിച്ചെന്നുമായിരുന്നു ചൈനീസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.

എന്നാല്‍ ചൈന തുരങ്കനിര്‍മാണം ആരംഭിച്ചതിന് പിന്നാലെയാണ് ബ്രഹ്മപുത്ര നദി കലങ്ങിമറിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതെന്നാണ് അരുണാചലിന്റെ വാദം. ചൈന വീണ്ടും നിര്‍മ്മാണം ആരംഭിച്ചുവെന്ന സംശയത്തിന്‍മേലാണ് അരുണാചലിലെ ജനങ്ങള്‍.

Advertisement