കൊവിഡില്‍ തകര്‍ന്ന് ചൈന; സമ്പദ് വ്യവസ്ഥ കൂട്ടിമുട്ടിക്കാനാവാതെ രാജ്യം
World News
കൊവിഡില്‍ തകര്‍ന്ന് ചൈന; സമ്പദ് വ്യവസ്ഥ കൂട്ടിമുട്ടിക്കാനാവാതെ രാജ്യം
ന്യൂസ് ഡെസ്‌ക്
Monday, 18th May 2020, 10:06 am

ബീജിങ്: കൊവിഡ് 19 ചൈനയുടെ സാമ്പത്തിക-സാമൂഹിക വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തി ചൈന.

ആഗോള ഡിമാന്‍ഡില്‍ ഗണ്യമായ ഇടിവുണ്ടായതായും വ്യാപാര മേഖല ഇതുവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള വെല്ലുവിളികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും ചൈന വാണിജ്യ മന്ത്രി തിങ്കളാഴ്ച പറഞ്ഞു.

” കൊവിഡ് കാരണം കമ്പനികള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്, ഇത് ചൈനയുടെ സാമ്പത്തിക സാമൂഹിക വികസനത്തിന് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്,”സോംഗ് ഷാന്‍ ബീജിംഗില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഉല്പന്നങ്ങള്‍ക്കുള്ള ആവശ്യം കുറഞ്ഞെന്നും ഇത് ചൈനയുടെ വിദേശവ്യാപാരത്തെ കാര്യമായി ബാധിച്ചെന്നും സോംഗ് ഷാന്‍ പറഞ്ഞു.

ഈ വര്‍ഷം ഏപ്രിലില്‍ രാജ്യത്തിന്റെ കയറ്റുമതി അപ്രതീക്ഷിതമായി ഉയര്‍ന്നിരുന്നു. കൊറോണ വൈറസിനെ തുടര്‍ന്ന് വില്‍പ്പനയില്‍ ഉണ്ടായ നഷ്ടത്തെ മറികടന്ന് ഫാക്ടറികള്‍ മുന്നേറുന്നതിനിടയില്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നത് മൂലമുണ്ടായ ഇറക്കുമതിയുടെ വലിയ ഇടിവ് പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നുണ്ട്. ചൈനീസ് കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സോംഗ് ഷാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും തൊഴിലാളികളെ പറഞ്ഞുവിട്ടു.

ചൈനയിലെ വുഹാനില്‍ നിന്നുമാണ് കൊവിഡ് 19 ആരംഭിച്ചത്. കൊവിഡ് വളരെ അപകടരമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ചൈന.