എഡിറ്റര്‍
എഡിറ്റര്‍
പൊളിറ്റ് ബ്യൂറോ അംഗം ബോ സിലായിയെ ചൈനീസ് പാര്‍ലമെന്റില്‍ നിന്നും പുറത്താക്കി
എഡിറ്റര്‍
Friday 26th October 2012 10:10am

ബെയ്ജിങ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ പൊളിറ്റ് ബ്യൂറോ അംഗം ബോ സിലായിയെ ചൈനീസ് പാര്‍ലമെന്റില്‍ നിന്നും പുറത്താക്കി.

പാര്‍ലമെന്റില്‍ നിന്നും പുറത്തായതോടെ വിചാരണ വേളയില്‍ പാര്‍ലമെന്റ് അംഗത്തിന് ലഭിക്കുന്ന പരിരക്ഷ സിലായിക്ക് ലഭിക്കില്ല.

Ads By Google

ബോയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും നേരത്തെ പുറത്താക്കിയിരുന്നു.  ചോങ്കിങ് നഗരത്തിലെ മേയറായിരുന്ന ബോ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃനിരയില്‍ ഉദിച്ചുയരുന്ന താരമായി കരുതപ്പെട്ടിരുന്നയാളാണ്.

ബ്രിട്ടീഷ് ബിസിനസുകാരന്‍ നീല്‍ ഹെവുഡിനെ (41) വിഷം കൊടുത്ത് കൊന്ന കേസില്‍ ബോ സിലാസിയുടെ ഭാര്യ ഗു കൈലയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തേക്ക് ശിക്ഷ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ചൈനക്കാരിയെ വിവാഹം ചെയ്ത് ചൈനയില്‍ ബിസിനസ് നടത്തിയിരുന്ന നീലും ഗുവും സുഹൃത്തുക്കളായിരുന്നു. ഇവര്‍ തമ്മില്‍ പണമിടപാടുകളുമുണ്ടായിരുന്നു. അതിലുണ്ടായ പിണക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ബോയുടെ അടുത്തയാളും പോലീസ് തലവനുമായിരുന്ന വാങ് ലിജുനും ഈ കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്.

കൊലപാതകം പുറത്തായതോടെ പാര്‍ട്ടിയില്‍ ശക്തനായിരുന്ന ബോ സിലാസിയുടെ രാഷ്ട്രീയ ഭാവി അടഞ്ഞു. ഈ വര്‍ഷം പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റമുണ്ടാവുമ്പോള്‍ ഉന്നത പദവിയിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന നേതാവാണ് ബോ സിലാസി.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏറ്റവും പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സിലായി.

Advertisement