എഡിറ്റര്‍
എഡിറ്റര്‍
സോഷ്യല്‍ മീഡിയയില്‍ ഇസ്‌ലാമോഫോബിയ പരത്തുന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് ചൈന നിരോധിച്ചു
എഡിറ്റര്‍
Thursday 21st September 2017 8:39pm

 

ബീജിംഗ്: സോഷ്യല്‍ മീഡിയയില്‍ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് ചൈന നിരോധിച്ചു. മുസ്‌ലിംങ്ങള്‍ക്കെതിരെ പക്ഷപാതം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയില്‍ മുസ്‌ലിം ജനസംഖ്യ 21 മില്ല്യണ്‍ ആണ്. സിന്‍ജ്യാങ്, ഹുയി എന്നിവിടങ്ങളിലാണ് ചൈനയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംങ്ങള്‍ ജീവിക്കുന്നത്. ഇന്റര്‍നെറ്റില്‍ കനത്ത സെന്‍സര്‍ഷിപ്പ് ചൈന ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് ചൈന. ഗൂഗിളിനും ഫേസ്ബുക്കിനും ട്വിറ്ററിനുമെല്ലാം ചൈന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സിന്‍ജ്യാങ് മേഖലയില്‍ ചൈന മനുഷ്യാവകാശ ലംഘനം നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. സിന്‍ജ്യാങ്ങില്‍ നാട്ടുകാരുടെ ഡി.എന്‍.എ സാമ്പിളുകള്‍ ചൈന ശേഖരിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അതേ സമയം ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്‌ലാമിക് മൂവ്‌മെന്റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ മേഖലയില്‍ തീവ്രവാദം ശക്തിപ്പെടുന്നതായാണ് സര്‍ക്കാര്‍ പറയുന്നത്.

Advertisement