എഡിറ്റര്‍
എഡിറ്റര്‍
‘വാട്‌സ്ആപ്പിന് പൂട്ടിട്ട് ചൈന’; പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി ചൈനയില്‍ വാട്‌സ്ആപ്പിന് നിയന്ത്രണം
എഡിറ്റര്‍
Tuesday 26th September 2017 4:59pm

 

ബീജിംഗ്: പാര്‍ടി കോണ്‍ഗ്രസിന് നടക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ വാട്‌സാപ്പിന് നിയന്ത്രണണമേര്‍പ്പെടുത്തി. നേരത്തെ ഫേസ്ബുക്കിനും, ട്വിറ്ററിനും ചൈനയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

അടുത്ത മാസം 18 ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം ദേശീയ സമ്മേളനം നടക്കാന്‍ പോകുന്ന സാഹചര്യത്തിലാണ് വാട്‌സ് ആപ്പിനും വിലക്കേര്‍പ്പെടുത്തിയത്. സെപ്തംബര്‍ 23 മുതല്‍ വാട്ട്‌സ് ആപ്പ് സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ പലര്‍ക്കും സെപ്തംബര്‍ 19 മുതല്‍ തന്നെ വാട്‌സ്ആപ്പ് ലഭ്യമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.


Also Read: ചില വിഷജീവികളെ തീറ്റിപ്പോറ്റിയതാണ് വിനയായത്; ഉമ്മന്‍ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ല; സോളാര്‍ വിഷയത്തില്‍ ജയശങ്കര്‍


ഫേസ്ബുക്ക് നിരോധിച്ചതിനെതിരെ സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചൈനീസ് സര്‍ക്കാരിനോട് സംസാരിക്കാനിരിക്കെയാണ് വാട്ട്‌സ്ആപ്പിനു കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ചൈനയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വലിയ വിലക്കാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്താറുള്ളത്. ലഭ്യമാകുന്ന സോഷ്യല്‍ മീഡിയ സേവനങ്ങളെ ഗ്രേറ്റ് ഫയര്‍വാള്‍ ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുമുണ്ട്. ജി-മെയിലിനു പോലും ചൈനയില്‍ വിലക്കുണ്ട്.

വിചാറ്റ് മെസ്സേജിങ്ങാണ് സ്വതന്ത്രമായി ചൈനയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഏക സാമൂഹ്യ മാധ്യമം. കഴിഞ്ഞ ജൂലൈ മാസത്തിലും ചൈനീസ് സര്‍ക്കാര്‍ വാട്‌സ്ആപ്പിന് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

Advertisement