26 റണ്‍സിന് എല്ലാവരും പുറത്ത്, 11 പന്തില്‍ ജയം നേടി നേപ്പാള്‍; ക്രിക്കറ്റില്‍ വീണ്ടും 'അത്യപൂര്‍വദിനം'
Cricket
26 റണ്‍സിന് എല്ലാവരും പുറത്ത്, 11 പന്തില്‍ ജയം നേടി നേപ്പാള്‍; ക്രിക്കറ്റില്‍ വീണ്ടും 'അത്യപൂര്‍വദിനം'
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th October 2018, 8:09 pm

ഐ.സി.സി ലോക ടി-20 യോഗ്യതാ മത്സരത്തില്‍ വീണ്ടും “അതിവേഗജയം”. ചൈനയ്‌ക്കെതിരെ നേപ്പാള്‍ ജയം സ്വന്തമാക്കിയത് വെറും 11 പന്ത് മാത്രം നേരിട്ടാണ്.

ആദ്യം ബാറ്റ് ചെയ്ത ചൈന വെറും 26 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 1.5 ഓവറില്‍ ലക്ഷ്യം കണ്ടു.

ടോസ് നേടിയ നേപ്പാള്‍ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആറോവറില്‍ ഒരു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ചൈന അവിശ്വസനീയമാം വിധം തകര്‍ന്നത്.

11 റണ്‍സെടുത്ത ഓപ്പണര്‍ ഹോംഗ് ജിയാന്‍ യാനാണ് ചൈനീസ് നിരയിലെ ടോപ് സ്‌കോറര്‍. 9 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയിലേക്ക് ചൈനീസ് ഇന്നിംഗ്‌സ് കൂപ്പുകുത്തി.

ALSO READ: ബോള്‍ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ രക്തം ഛര്‍ദ്ദിക്കുന്നു; തനിക്ക് ഗുരുതര അസുഖമെന്ന് ഓസീസ് ഓള്‍റൗണ്ടറുടെ വെളിപ്പെടുത്തല്‍

അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ ചൈനയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. ഏഴ് ചൈനീസ് ബാറ്റ്‌സ്മാന്‍മാരാണ് റണ്‍സൊന്നുമെടുക്കാതെ പുറത്തായത്.

ഐ.പി.എല്ലിലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം സന്ദീപ് ലാമിച്ചാനെ 3 വിക്കറ്റ് വീഴ്ത്തി. ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും സന്ദീപാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിനായി ഓപ്പണര്‍ ഭണ്ഡാരി മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 24 റണ്‍സ് നേടി. ജയത്തോടെ നേപ്പാള്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ചൈന നേരിട്ടത്.

നേരത്തെ ഇതേ ടൂര്‍ണ്ണമെന്റില്‍ മ്യാന്മര്‍, മലേഷ്യയ്‌ക്കെതിരെ 9 റണ്‍സിന് ആള്‍ ഔട്ടായിരുന്നു.

WATCH THIS VIDEO: